വീട്ടിൽ എങ്ങനെയൊക്കെ സമ്പത്ത് വർദ്ധിപ്പിക്കാം; ഇതാ ചില വഴികൾ
എന്താണ് വാസ്തു എന്ന് നമുക്കറിയാം. നിർമ്മാണ കലയുടെ ശാസ്ത്രം അതാണ് വാസ്തു. ദേവചൈതന്യം നിറഞ്ഞ ഭൂമിയിൽ മാത്രമേ വീട് വെക്കാവൂ എന്നാണ് വാസ്തു അനുശാസിക്കുന്നത്. എങ്കിൽ മാത്രമേ അവിടെ സമ്പത്തും സമാധാനവും ഉണ്ടാവുകയുള്ളൂ എന്നാണ് വാസ്തു മതം. വരവിനേക്കാൾ ചിലവ് അധികരിക്കുകയോ വരവ് നിലക്കുകയോ ചെയ്താൽ എങ്ങനെ വീടിനുള്ളിൽ സമ്പത്ത് നിലനിർത്താം എന്ന് നോക്കാം. സാമ്പത്തിക നിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഇവയില്‍ പലതും പരിഹരിക്കാന്‍ കഴിഞ്ഞേക്കും.
1 . വീടിനുള്ളിൽ ധനം സൂക്ഷിക്കേണ്ടത് തെക്ക്, പടിഞ്ഞാറ് ,തെക്ക് പടിഞ്ഞാറ് എന്നീ ദിക്കുകളിലാവണം. പണപ്പെട്ടിയുടെ അഭിമുഖമായി അല്ലെങ്കിൽ പണം പ്രതിഫലിക്കത്തക്ക രീതിയിൽ ഒരു കണ്ണാടി വെക്കുന്നത് ധന വർദ്ധനവിന് സഹായിക്കും.
2. വീടിന്റെ തെക്കു കിഴക്ക് ഭാഗത്തു ഒരിക്കലും പണം സൂക്ഷിക്കരുത്. എന്തെന്നാൽ തെക്കു കിഴക്ക് ഭാഗം അഗ്നികോൺ ആണ്. ഇവിടെ പണം സൂക്ഷിച്ചാൽ വരവിനേക്കാളേറെ ചിലവ് വന്നുചേരും. അതിനാൽ ഈ ഭാഗം ഒഴിവാക്കുക.
3 . വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുക. രാത്രിയിലും അവിടെ പ്രകാശം താങ്ങി നില്ക്കാൻ അനുവദിക്കുക. എങ്ങനെ ചെയ്താൽ ധനവരവ് ഉണ്ടാകുമെന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
4. ഈശാനകോണായ വടക്കു കിഴക്കുഭാഗം പണം സൂക്ഷിക്കാൻ തിരഞ്ഞെടുക്കരുത്. എങ്കിൽ കടബാധ്യതയാവും ഫലം. ഇവിടം പൂജാമുറി ആകുന്നതാണ് ഉത്തമം.
5. പണം അനാവശ്യമായി ചെലവാകാതെ ഇരിക്കണമെങ്കില്‍ പണം സൂക്ഷിക്കുന്ന പെട്ടി അല്ലെങ്കില്‍ അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വെച്ച് നോക്കൂ. വ്യത്യാസം കണ്ടറിയാം. പണപ്പെട്ടിയുടെ അരികിലായി മയിൽപ്പീലി സൂക്ഷിച്ചാൽ സമ്പത്തു വർധിക്കുമെന്നാണ് വിശ്വാസം.
6. കന്നിമൂല പണം സൂക്ഷിക്കാൻ വളരെ ഉത്തമമാണ്.
പിന്നെ എന്തൊക്കെ ചെയ്താലും ഒരു കാര്യം മറക്കാതിരിക്കുക. വൃത്തിയും വെടിപ്പുമുള്ളയിടത്തേ ലക്ഷ്മീദേവി വസിക്കുകയുള്ളൂ. അതിനാൽ വീടും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിച്ചാൽ മാത്രമേ വാസ്തു ഫലിക്കുകയുള്ളു. ഇന്ന് എന്തിനും ആധാരം പണം ആണല്ലോ അപ്പോൾ അത് വരികയും നിലനിൽക്കുകയും ചെയ്യണമെങ്കിൽ പണത്തിനോട് നമ്മൾ ആദരവ് കാട്ടേണ്ടതുണ്ട്.
https://www.facebook.com/Malayalivartha