വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ് പിക്‌നിക്ക് നടത്തി
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ് അംഗങ്ങളേയും കുട്ടികളേയും ഉള്‍പ്പെടുത്തി പിക്‌നിക്ക് നടത്തി. പ്രോവിന്‍സ് സംഘടിപ്പിച്ച 'ബെസ്റ്റ് ആക്‌ടേഴ്‌സ് ഇന്‍ യു.എസ്.എ'യുടെ വിജയത്തിനുശേഷം നടത്തിയ ഈ സംരംഭം കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ആസ്വദിച്ചുവെന്ന് പ്രോവിന്‍സ് പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ പറഞ്ഞു.
'വിശ്രമവേളയില്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മലയാളി വനിതകള്‍ക്ക് ഗൃഹാതുരത്വം അകറ്റുന്നതിലുള്ള പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചര്‍ച്ച ആകര്‍ഷകമായി. മേരി സാബുവും ജോജി ചെറിയാനും ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തു.
അമേരിക്കന്‍ മലയാളികളുടെ ഗൃഹാതുരത്വം അകറ്റുവാന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സഹായിക്കുമെന്ന് റീജിയന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് പനയ്ക്കല്‍ പറഞ്ഞു. 'ബെസ്റ്റ് ആക്‌ടേഴ്‌സ് ഇന്‍ യു.എസ്.എ'യുടെ വിജയത്തിനു സഹായിച്ച ഏവര്‍ക്കും നന്ദി പറയുന്നതായി സാബു ജോസഫ് സി.പി.എ പറഞ്ഞു.
https://www.facebook.com/Malayalivartha