ഇന്ത്യക്കാര്‍ക്ക് അനുകൂലമല്ലാത്ത വിധം ഓസ്‌ട്രേലിയ വീസ വ്യവസ്ഥ മാറ്റപ്പെട്ടു
വിദേശത്തുനിന്ന് ജോലിക്കെത്തുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതികൂലമായി ബാധിക്കുംവിധം ഓസ്‌ട്രേലിയ വീസ നിയമം ഭേദഗതി ചെയ്തു. ഭേദഗതിയനുസരിച്ച് 457 വീസയില്‍ എത്തുന്ന വിദേശികള്‍ കാലാവധി കഴിഞ്ഞാല്‍ 60 ദിവസം കൂടി മാത്രമേ രാജ്യത്തു തങ്ങാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുവരെ കാലാവധി കഴിഞ്ഞാലും 90 ദിവസംകൂടി തുടരാന്‍ അനുവദിച്ചിരുന്നു. 457 വീസയുടെ കാലാവധി നാലുവര്‍ഷമാണ്.
ഇത്തരം വീസയില്‍ എത്തി ജോലിയില്‍ നിന്നു വിരമിച്ചശേഷം പുതിയ ജോലിക്കായി ശ്രമിക്കുന്നത് തടയാനാണ് നിയമഭേദഗതി. നാട്ടുകാര്‍ക്ക് ജോലിക്കുവേണ്ടി വിദേശികളുമായി മത്സരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഇമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.
പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ജോലികളില്‍ സ്വദേശികള്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്‌ബോഴാണ് 457 വീസ അനുവദിക്കുക. വിദഗ്ധ ഡോക്ടര്‍മാര്‍ മുതല്‍ പാചകക്കാര്‍ വരെ ഈ ഗണത്തില്‍ വരും. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വീസ നല്‍കിയത് പാചകക്കാര്‍ക്കാണ്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജോലിക്കാര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ് - 26.8%.
https://www.facebook.com/Malayalivartha