കാനഡയിലേക്ക് വിസിറ്റിംഗ് വിസക്ക് അപേക്ഷിക്കുമ്പോള്‍
പാശ്ചാത്യ രാജ്യങ്ങളില്‍ വിദേശികളെ സ്വാഗതം ചെയ്യുന്നതില്‍ വളരെയേറെ താല്‍പര്യം കാണിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ പ്രമുഖമാണ് കാനഡ. ഒന്നുകില്‍ നിങ്ങള്‍ക്ക് ഒരു താല്‍കാലിക വിസയുമായി കാനഡയിലേക്ക് പോകാം, അല്ലെങ്കില്‍ ഒരു ജോലി പെര്‍മിറ്റിനായി അപേക്ഷിക്കാം, അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക് കാനഡയിലെ പൗരത്വം നേടി അവിടെ സ്ഥിരതാമസമാക്കാം.
കനേഡിയന്‍ വിസയെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഉപയോഗിക്കുന്ന ചില പദങ്ങളെക്കുറിച്ച് അല്‍പം പറയട്ടെ. വര്‍ക്ക് പെര്‍മിറ്റ് എന്ന വാക്ക് കാനഡയില്‍ ഔദ്യോഗികമായി ഉപയോഗിക്കാറില്ല. ഒരു വിസിറ്റേഴ്‌സ് വിസയില്‍, എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ നേടിയെടുക്കുകയാണ് ചെയ്യേണ്ടത്. തുടര്‍ന്ന് ഹ്യൂമണ്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ഇതിനെ വിലയിരുത്തും. അതായത് നിങ്ങള്‍ക്കു തരുവാന്‍ ഉദ്ദേശിക്കുന്ന ജോലി ഒരു കനേഡിയന്‍ പൗരനോ അവിടെ സ്ഥിരാംഗത്വം നേടിയ ഒരു വിദേശിക്കോ ചെയ്യാന്‍ കഴിയാത്തതാണ് എന്ന് നിങ്ങളുടെ തൊഴില്‍ ദാതാവ് തെളിയിക്കണം. ഒരു സോഫ്‌റ്റ് വെയര്‍ പ്രഫഷണലോ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലെ അംഗമോ, അതി വൈദഗ്‌ദ്യം ഉള്ള താല്‍ക്കാലിക തൊഴിലാളിയോ അല്ല നിങ്ങള്‍ എങ്കില്‍ നടപടികള്‍ സങ്കീര്‍ണ്ണമായിരിക്കും.
കാനഡയിലെ മുഴുവന്‍ താല്‍കാലിക തൊഴിലാളികളേയും അവിടത്തെ സന്ദര്‍ശകരായിട്ടാണ് കണക്കാക്കുന്നത്. അതായത് ജോലിയുടെ കാലാവധി കഴിഞ്ഞാല്‍ അവര്‍ക്ക് അവിടംവിട്ട് സ്വന്തം രാജ്യത്തേക്ക് പോകേണ്ടിവരും.
https://www.facebook.com/Malayalivartha