കാനഡയിലേക്ക് റസിഡന്റ് വിസയ്‌ക്ക് അപേക്ഷിക്കുമ്പോള്‍
കാനഡയില്‍ സ്ഥിര താമസത്തിനായുള്ള റസിഡന്റ് സ്റ്റാറ്റസ് നേടിയെടുക്കുവാന്‍ വിവിധങ്ങളായ മാര്‍ഗ്ഗങ്ങളുണ്ട്. കാനഡയില്‍ ഒക്യുപ്പേഷന്‍സ് ലിസ്റ്റ് എന്ന, തെരഞ്ഞെടുക്കപ്പെട്ട തൊഴിലുകളുടെ ലിസ്റ്റിലുള്ള ഏതെങ്കിലും തൊഴില്‍ നിങ്ങള്‍ക്ക് പ്രാവീണ്യമുണ്ടെന്നു തെളിയിക്കലാണ് പ്രധാനം. പോയിന്റ് സമ്പ്രദായപ്രകാരം മതിയായ പോയിന്റുകള്‍ നിങ്ങള്‍ നേടിയാലോ, നിങ്ങള്‍ മുമ്പേ തന്നെ കാനഡാ സന്ദര്‍ശനം നടത്തിയിട്ട് അനുയോജ്യമായ തൊഴില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെടുന്നതിന് വളരെ ഏറെ സഹായകമായിരിക്കും.
കാനഡയില്‍ വ്യവസായകര്‍ക്കും, സ്വയംതൊഴില്‍ സംരംഭകര്‍ക്കുമെല്ലാം വളരെ പ്രാധാന്യമാണ് ഉള്ളത്. വ്യവാസായികള്‍ക്ക് ആന്‍ഡ്രപ്രൂണര്‍ കാറ്റഗറി (Entreprener Category)-യിലെ കടുത്ത നിബന്ധനകള്‍ക്കനുസൃതമായി വേണം മുമ്പോട്ട് പോകേണ്ടത്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനനുകൂലമായി വളരെ കുറച്ചു തൊഴിലുകളേയെ കണക്കാക്കുകയുള്ളൂ. ഉദാഹരണമായി കലാകാരന്മാര്‍, എഴുത്തുകാര്‍ എന്നിങ്ങനെ ഉള്ളവര്‍.
ഒരു കാനാഡാ പൗരന്‍ അല്ലെങ്കില്‍ സ്ഥിരവാസത്തിന് അനുമതി നേടിക്കഴിഞ്ഞ പൗരന് തന്റെ ജീവിതപങ്കാളി, മക്കള്‍, അമ്മ, അച്ഛന്‍ എന്നിവര്‍ക്ക് എളുപ്പത്തില്‍ വിസ നേടിക്കൊടുക്കുവാന്‍, അവരെ സ്‌പോണ്‍സര്‍ ചെയ്‌താല്‍ മതിയാകും. കാനഡയിലേക്ക് പ്രവേശിച്ചതിനുശേഷമുള്ള അടുത്ത പത്തുവര്‍ശക്കാലത്തിനുള്ളില്‍, താന്‍ സ്‌പോണ്‍സര്‍ ചെയ്‌തു കൊണ്ടു വന്ന ബന്ധുവിന് വേണ്ടപോലെ സംരക്ഷണം നല്‍കുവാനാവശ്യമായ തുക അഥവാ സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ ബന്ധുവിന് നല്‍കുന്നുണ്ടെങ്കില്‍ അത് തിരികെ അടയ്‌ക്കുവാനാവശ്യമായ തുക അഥവാ സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങള്‍ ബന്ധുവിന് നല്‍കുന്നുണ്ടെങ്കില്‍ അത് തിരികെ അടയ്‌ക്കുവാനാവശ്യമായ തുക, തന്റെ പക്കലുണ്ട് എന്നതിന് സ്‌പോണ്‍സറായ കാനഡാ പൗരന്‍ തെളിവ് നല്‍കേണ്ടതുണ്ട്.
നിക്ഷേപകരുടെ വിഭാഗത്തില്‍ കണക്കാക്കപ്പെടുന്നതിന് 2.50,000 കനേഡിയന്‍ ഡോളര്‍ നിക്ഷേപം നടത്തിയാല്‍ മതി എങ്കിലും മിക്ക ആളുകളും ആ മാര്‍ഗ്ഗം ഒഴിവാക്കുകവാന്‍ ശ്രമിയ്‌ക്കാറാണ് പതിവ്. അതൊരു വലിയ നിക്ഷേപമല്ലെങ്കിലും, തങ്ങള്‍ നിക്ഷേപിച്ച ധനം നഷ്‌ടപ്പെടാന്‍ സാധ്യതയുള്ള ചില വകുപ്പുകള്‍ ഈ പദ്ധതികളിലുണ്ട്. എന്നാല്‍ ഇത്രയും നിക്ഷേപം നടത്തുവാന്‍ മതിയായ തുകയും, ബിസിനസ് പരിചയവും ഉള്ള ആളാണ് നിങ്ങളെങ്കില്‍ കാനഡയിലേക്ക് പ്രവേശനം നേടല്‍ താരതമ്യേന എളുപ്പമാണെന്നു പറയാം.
https://www.facebook.com/Malayalivartha