കാനഡാ ബിസിനസ് ഇമിഗ്രേഷന്‍
ബിസിനസ്സില്‍ അനുഭവസമ്പത്തുള്ളവരെ കാനഡയിലേയ്‌ക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാനഡാ ബിസിനസ്സ് ഇമിഗ്രേഷന്‍ വിഭാഗത്തിലുള്ള വിസ (Canadian Business Immigration Visa) വിഭാവനം ചെയ്‌തിട്ടുള്ളത്. കാനഡയില്‍ ബിസിനസ്സിനായി നിക്ഷേപം നടത്തി, തദ്ദേശീയര്‍ക്കായി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുവാനും, വരുമാനം ഉളവാക്കുവാനും കഴിവുള്ളവരെയാണ് ഈ വിസയുടെ വിഭാഗത്തില്‍ തെരഞ്ഞെടുക്കുന്നത്.
2003-ല്‍ബിസിനസ്സിന്റെ ഭാഗമായി കാനഡയിലേക്ക് ഇമിഗ്രേറ്റ് ചെയ്‌തവര്‍ 8100-ല്‍അധികമാണ്. 2005-2006 കാലത്ത് 9500-10,500 നും ഇടയില്‍ വ്യവസായ സംരംഭകരെ ഈ വിസാ വിഭാഗത്തില്‍പ്പെടുത്തി കാനഡയിലേക്ക് പ്രവേശിപ്പിക്കണം എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
സുശക്തവും, സമൃദ്ധവുമായ ഒരു സാമ്പത്തിക സാഹചര്യം വികസിപ്പിക്കുന്നതിലേക്കായിട്ടാണ്, മതിയായ ബിസിനസ് പരിചയവും വേണ്ടത്ര സാമ്പത്തിക പിന്‍ബലവുമുള്ള വ്യവസായസംരംഭകരെ കാനഡാ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്.
ഈ വിഭാഗത്തില്‍ മൂന്നു തരത്തിലുള്ള വിസയുണ്ട്
ഇന്‍വെസ്റ്റര്‍ ഇമിഗ്രന്റ് വിസ അഥവാ നിക്ഷേപകര്‍ എന്ന നിലയില്‍ ഇമിഗ്രേഷനുള്ള വിസ
മാനേജ്‌മെന്റ് രംഗത്ത് വിജയം കൈവരിച്ച സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍, 5 വര്‍ഷത്തേക്കെങ്കിലും നിലനില്‍ക്കുന്ന വ്യവസായനിക്ഷേപത്തിന് താല്‍പര്യവും, കഴിവും ഉള്ള തൊഴിലുടമകള്‍, തൊഴില്‍സംരംഭത്തില്‍ പങ്കാളിയായിരിക്കുന്നവര്‍ എന്നിവരെയാണ് ഈ വിസയിലൂടെ കാനഡയിലേയ്‌ക്ക് ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നത്.
ഇന്‍വെസ്റ്റര്‍ ഇമിഗ്രേഷന്‍ പ്രോഗ്രാം
2010 ഡിസംബര്‍ 1 മുതല്‍ നടപ്പിലായ ഒരു വിസാ പദ്ധതിയാണ് കനേഡിയന്‍ ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം. 8,00,000 കനേഡിയന്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ കഴിവും താല്‍പര്യവും ഉള്ളവരെയാണ് ഈ വിസാവിഭാഗത്തില്‍പ്പെടുത്തുന്നത്. ഇപ്രകാരം നിക്ഷേപിക്കുന്ന തുക കാനഡയുടെ റിസീവര്‍ ജനറലിന്റെ പക്കലാണ് ഏല്‌പിക്കപ്പെടുന്നത്. ഇതു കൂടാതെ 1.6 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ ആസ്‌തിയും നിങ്ങള്‍ക്കുണ്ടായിരിക്കണം.നിങ്ങളുടെ നിക്ഷേപവുമായി സഹകരിക്കുന്ന പ്രവിശ്യകള്‍ ഈ തുക ഉപയോഗിച്ച് തൊഴിലുകള്‍ ഉളവാക്കുവാനും, സാമ്പത്തിക രംഗത്ത് വികസനം കൈവരിക്കുവാനും ശ്രമിക്കുന്നു. നിങ്ങള്‍ കാനഡയില്‍ സ്ഥിര പൗരത്വം(Permanent citizenship) നേടിക്കഴിഞ്ഞതിനുശേഷം, അതായത് നിക്ഷേപം നടത്തി ഏകദേശം അഞ്ചു വര്‍ഷത്തിനുശേഷം സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ കാനഡ(CIC),നിങ്ങളുടെ നിക്ഷേപം പലിശ കൂടാതെ മടക്കിത്തരുന്നതാണ്.
ഇപ്രകാരം ബിസിനസ്സ് ഇമിഗ്രന്റ് ആകുവാന്‍ താല്‍പര്യമുള്ളവരില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ആസ്‌തിയുള്ളവരിലും ചില വൈമുഖ്യങ്ങള്‍ കാണുന്നു.തങ്ങളുടെ പണത്തിന് 5 വര്‍ഷക്കാലത്തേക്ക് ഒരു പലിശയും ലഭിക്കില്ല എന്നത് തീര്‍ത്തും പ്രോല്‍സാഹജനകമല്ല. ഇതിനു ഒരു പരിഹാരം ഇല്ലാതില്ല. നിങ്ങളുടെ നിക്ഷേപത്തിന് നിങ്ങള്‍ സാമ്പത്തികസഹായം ചെയ്യണം. അതായത് കാനഡയിലെ ഏതെങ്കിലും ധനകാര്യസ്ഥാപനത്തില്‍ നിന്ന് നിങ്ങളുടെ ിക്ഷേപത്തിന്റെ 70% ലോണ്‍ ആയി നിങ്ങള്‍ക്ക് സ്വീകരിക്കാം.
CIC, ഒട്ടേറെ ധനകാര്യസ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.
ക്യൂബെക്ക് പ്രവിശ്യയില്‍ നിക്ഷേപം നടത്തുവാനാഗ്രഹിക്കുന്നവരെ ക്യൂബെക്ക് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം- ന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്.
(ii)Entrepreneur Immigrant Visa
തൊഴില്‍ ഉടമകളെയോ, തൊഴില്‍ സംരംഭത്തില്‍ പങ്കാളിത്തമുള്ളവരെയോ ലക്ഷ്യമിട്ടാണ് ഈ വിസാപദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ബിസിനസ്സില്‍ വേണ്ടത്ര അനുഭവസമ്പത്തും, കാനഡായില്‍ ഒരു തൊഴില്‍ സംരംഭത്തിന്റെ ഉടമയായി അത് വിജയകരമായി നടത്തി തൊഴില്‍ അവസരവും, വരുമാനവും ഉളവാക്കുവാന്‍ കഴിവുള്ളവരെയാണ് ഇതിലൂടെ തെരഞ്ഞെടുക്കുന്നത്.
Entrepreneur Program
ബിസിനസ് ഇമിഗ്രേഷനിലൂടെ കാനഡയിലേക്ക് പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രണ്ടാമത്തെ സാദ്ധ്യതയാണ് Entrepreneur Immigrant Visa Programme. Federal Entrepreneur Program കീഴില്‍ ഉള്ള ഈ പദ്ധതി പ്രകാരം ബിസിനസ് പരിചയമുള്ള വ്യവസായികളെ, സ്വന്തം വ്യവസായ സംരംഭങ്ങള്‍ കാനഡയില്‍ ആരംഭിക്കുവാനും വിജയകരമായി നടത്തിക്കൊണ്ടുപോകുവാനും, അപ്രകാരം തദ്ദേശീയര്‍ക്ക് തൊഴിലവസരങ്ങളും വരുമാനവും ഉളവാക്കുവാനും സജീവമായി രംഗത്ത് നിലനിര്‍ത്തുവാനാണ് കാനഡാസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
കാന
https://www.facebook.com/Malayalivartha