കനേഡിയന്‍ മന്ത്രിസഭയില്‍ പ്രതിരോധം അടക്കം നാല് ഇന്ത്യാക്കാര്‍, ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ പകുതിപ്പേര്‍ വനിതകള്‍
കാനഡയില്‍ പ്രതിരോധം അടക്കം നാലു വകുപ്പുകളില്‍ ഇന്ത്യന്‍വംശജര്‍ക്കു മന്ത്രിപദവി. ഇതാദ്യമായാണു നാല് ഇന്ത്യന്‍ വംശജര്‍ മന്ത്രിസഭയില്‍ ഇടംനേടുന്നത്. ഹര്‍ജിത് സജ്ജന്‍ (പ്രതിരോധം), ബര്‍ദീഷ് ചാഗര്‍ (ചെറുകിട വ്യവസായം വിനോദസഞ്ചാരം), അമര്‍ജീത് സോഹി (അടിസ്ഥാനസൗകര്യ വികസനം), നവ്ദീപ് ബെയ്ന്‍സ് (ശാസ്ത്രഗവേഷണം, സാമ്പത്തിക വികസനം) എന്നിവരെയാണു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞമാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 19 ഇന്ത്യന്‍ വംശജരാണു തിരഞ്ഞെടുക്കപ്പെട്ടത്. ഇത്രയേറെ ഇന്ത്യന്‍വംശജര്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതും ഇതാദ്യമായാണ്. 30 അംഗ മന്ത്രിസഭയില്‍ 15 പേര്‍ വനിതകളാണ്. 10 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണം അവസാനിപ്പിച്ചാണ് ഒക്ടോബര്‍ 19നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി അധികാരമേറ്റത്. കാനഡയുടെ 23ാമതു പ്രധാനമന്ത്രിയായാണു ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വംശീയവൈവിധ്യം, ലിംഗസമത്വം, പ്രാദേശിക പ്രാതിനിധ്യം എന്നിവ ഉറപ്പാക്കിയാണു മന്ത്രിസഭാ രൂപീകരണം.
നവ്ദീപ് ബെയ്ന്‍സ്, അമര്‍ജീത് സോഹി.
പരിചയസമ്പന്നര്‍ക്കൊപ്പം യുവാക്കള്‍ക്കും അര്‍ഹമായ ഇടംനല്‍കി. 1997ല്‍ റവന്യു മന്ത്രിയായി സ്ഥാനമേറ്റ ഹെര്‍ബ് ധാലിവാല്‍ ആണു കാനഡയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ മന്ത്രി.
ഹര്‍ജിത് സജ്ജന്‍
പ്രതിരോധം. സിഖ് വംശജന്‍. വന്‍കൂവെര്‍ സൗത്തില്‍ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍പൊലീസ് ഉദ്യോഗസ്ഥനും കനേഡിയന്‍ സായുധസേനയിലെ ലെഫ് കേണലും. ബോസ്‌നിയയിലും അഫ്ഗാനിസ്ഥാനിലും സൈനികസേവനം ചെയ്തിട്ടുണ്ട്. കാണ്ടഹാര്‍ പ്രവിശ്യയില്‍ താലിബാനു കനത്ത പ്രഹരമേല്‍പ്പിച്ച സൈനികമുന്നേറ്റത്തിന്റെ പേരില്‍ വിശിഷ്ടസേവാ മെഡല്‍ അടക്കം ഒട്ടേറെ സൈനിക ബഹുമതികള്‍ നേടിയിട്ടുണ്ട്.
ബര്‍ദിഷ് ചാഗര്‍ (35): ചെറുകിട വ്യവസായം, വിനോദസ!ഞ്ചാരം. 1970കളില്‍ ഇന്ത്യയില്‍നിന്നു കാനഡയിലെ വാട്ടര്‍ലൂവിലേക്കു കുടിയേറിയതാണു ചാഗറിന്റെ മാതാപിതാക്കള്‍. ചാഗര്‍ ജനിച്ചതും വളര്‍ന്നതും വാട്ടര്‍ലൂവിലാണ്.
അമര്‍ജീത് സോഹി (51): അടിസ്ഥാനസൗകര്യ വികസനവും സാമൂഹികക്ഷേമവും. 1981ല്‍ കാനഡയിലെ എഡ്മന്‍ഡനിലേക്കു കുടിയേറി. ബസ് െ്രെഡവറായിരുന്നു. 1988ല്‍ ഖലിസ്ഥാന്‍ തീവ്രവാദക്കുറ്റം ചുമത്തി ബിഹാറില്‍ അറസ്റ്റിലായി. 1990ല്‍ ജയില്‍മോചിതനായശേഷം കാനഡയില്‍ തിരിച്ചെത്തി. എഡ്മന്‍ഡന്‍മില്‍വുഡ്‌സ് മണ്ഡലത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ടിം ഉപ്പാലിനെ പരാജയപ്പെടുത്തി.
നവ്ദീപ് ബെയ്ന്‍സ് (38): ശാസ്ത്രഗവേഷണം, സാമ്പത്തിക വികസനം. 2013ല്‍ ജസ്റ്റിന്‍ ട്രൂഡോയെ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്കു കൊണ്ടുവരാന്‍ പ്രധാന പങ്കുവഹിച്ച സിഖ് നേതാക്കളിലൊരാള്‍. 2004 മുതല്‍ എംപിയാണ്. 2005ല്‍ പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha