ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രിയങ്കരമായി കാനഡ
ഇന്ത്യക്കാര്‍ക്ക് പ്രിയമുള്ള ഇടങ്ങളുടെ പട്ടികയില്‍ കാനഡ മുന്‍നിരയില്‍ . വിനോദ യാത്ര, ഉപരിപഠനം, ബിസിനസ് എന്നിവയ്‌ക്കായി ഇന്ത്യയിലെ ജനങ്ങള്‍ കാനഡിയിലേക്ക് പറക്കുന്നത് കൂടി വരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
2008 മുതല്‍ ഇന്ത്യക്കാര്‍ക്ക് വിസിറ്റിങ് വിസയുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും ഉപരിപഠനത്തിനുള്ള അനുമതി നല്‍കിയതുമാണ് ഇതിനു കാരണമെന്ന് കാനഡ സര്‍ക്കാര്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചണ്ഡീഗഡ്, ദല്‍ഹി എന്നിവടങ്ങളിലെ കാനഡ വിസ എംബസികളില്‍ നിന്നു മാത്രം 84,672 വിസിറ്റിങ് വിസയാണ് നല്‍കിയത്. ഇത് 2008 ലെ കണക്കിനേക്കാളും 73% വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്. 13,613 പേര്‍ക്ക് പഠനത്തിനുള്ള വിസരേഖകളും അനുവദിച്ചു. ഇത് 321% വര്‍ദ്ധനവാണ് കാണിച്ചിട്ടുള്ളത്.
കാനഡയിലുള്ള സുഖകരമായ ജീവിതനിലവാരവും യാത്ര സൗകര്യങ്ങളും തൊഴില്‍ സാദ്ധ്യതകളുമെല്ലാം തന്നെ വിദേശികളെ ആകര്‍ഷിക്കുന്നു എന്നാതാണ് ഉയര്‍ന്നു വരുന്ന ഈ കണക്കുകള്‍ കാണിക്കുന്നത്. മള്‍ട്ടിപ്പിള്‍ -എന്‍ട്രി വിസയുള്ളവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം എന്ന കാലാവധിയില്‍ , ഒരു വരവില്‍ ആറു മാസം വരെ തങ്ങാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനം 2011 ജൂലൈയില്‍ കാനഡ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കൂടാതെ കാനഡയില്‍ പൗരത്വം നേടിയവര്‍ക്കും സ്ഥിരതാമസം അനുവദിച്ചവര്‍ക്കും തങ്ങളുടെ മതാപിതാക്കളെയും അവരുടെ അച്ഛനമ്മമാരെയും പത്തു വര്‍ഷത്തെ വിസ കാലാവധിയില്‍, ഒരു വരവില്‍ 24 മാസത്തോളം തങ്ങാമെന്ന വ്യവസ്ഥയില്‍ സൂപ്പര്‍ വിസ എന്ന പുതിയ സംരഭവും പ്രവാസികള്‍ക്ക് കാനഡയെ പ്രിയങ്കരമാക്കുന്നു.
https://www.facebook.com/Malayalivartha