ഇമിഗ്രേഷന്‍ @ യുണൈറ്റഡ് കിംങ്‌ഡം
യു.കെ യിലേക്ക് ഇമിഗ്രേറ്റു ചെയ്യുവാന്‍ ആഗ്രഹിക്കുന്ന, യൂറോപ്യന്‍ ഇക്കണോമിക് ഏരിയ യ്‌ക്കു പുറത്തുള്ളവര്‍ക്ക് ഉള്ള മുഖ്യമാര്‍ഗ്ഗമാണ് UKയുടെ പോയിന്റ് അടിസ്ഥാനത്തിലുള്ള പഞ്ചതല വിസാ സമ്പ്രദായം. ഈ വിസ അപേക്ഷകരെ 5 തരക്കാരായി വിഭാഗിക്കുന്നു. ഈ അഞ്ചു തലത്തിലെ ഏതെങ്കിലും വിഭാഗത്തിലൂടെ വിസാ സമ്പാദനം ലക്ഷ്യമിടുന്നവര്‍, പോയിന്റ് അടിസ്ഥാനമാക്കിയുളള ഒരു വിലയിരുത്തല്‍( Point based assessment) വിജയിക്കേണ്ടതുണ്ട്. വര്‍ക്ക് വിസാ അപേക്ഷകളില്‍, അപേക്ഷകന്റെ കഴിവ്, അനുഭവസമ്പത്ത്, വയസ്സ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പോയിന്റുകള്‍ നിര്‍ണ്ണയിക്കുന്നത്. നിങ്ങളുടെ അപേക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ നേടേണ്ട ഏറ്റവും കുറഞ്ഞ പോയിന്റ് എത്രയെന്ന് നിര്‍ണ്ണയിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും ഇത് വ്യത്യസ്‌തമായിരിക്കും.
അഞ്ചു തലങ്ങള്‍(Five tiers)
1) പ്രഥമതലത്തിലുള്ളവര്‍
യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്‌ക്ക് (EEA)പുറത്തുള്ള ഉയര്‍ന്ന മൂല്യമുള്ള വിദേശീയരെയാണ് ഈ വിസാകാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വന്‍വ്യവസായികള്‍, മൂലധന നിക്ഷേപത്തിനു താല്‍പര്യമുള്ളവര്‍(investors) ,അസാധാരണ കഴിവും വൈദഗ്‌ദ്ധ്യമുള്ളവര്‍, എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന ഒരു ന്യൂനപക്ഷത്തേയുമാണ് ഈ വിസയ്‌ക്കുവേണ്ടി തെരഞ്ഞെടുക്കുന്നത്. UK യില്‍ നിയമവിധേയമായി 5 വര്‍ഷം ചെലവിട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ സ്ഥിര താമസത്തിന് അപേക്ഷിക്കുകയും ചെയ്യാം
https://www.facebook.com/Malayalivartha