ബ്രിട്ടനില്‍ പഠനം നടത്താനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
ബ്രട്ടീഷ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി.
ബിരുദപഠനം പൂര്‍ത്തിയായി കഴിഞ്ഞാലുടനെ തന്നെ ബ്രിട്ടനില്‍ ഒരു ഗ്രാജുവേറ്റ്-പെയ്ഡ്-ജോബ് കണ്ടെത്താന്‍ കഴിഞ്ഞാല്‍, അവിടെ പഠനം തുടരാമെന്നും , ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും, ഒരു അംഗീകൃത ബ്രട്ടീഷ് സര്‍വ്വകലാശാലയിലെ പ്രവേശന ലഭ്യതയും നിങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ ബ്രിട്ടനില്‍ പഠനം നടത്താമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കല്‍ക്കട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ഡേവിഡ് കാമറൂണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോള്‍ ഭേദഗതി വരുത്തിയ ബ്രിട്ടന്റെ 3000 പൗണ്ട് വിസ ബോണ്ട് സ്കീം മൂലമാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു. ഹൈ-റിസ്ക്കുള്ള രാജ്യങ്ങളെന്നു കരുതപ്പെടുന്ന ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്,ഘാന , നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വരവ് നിയന്ത്രിക്കണമെന്ന് ഉദ്ദേശിച്ചു കൊണ്ട് ഏര്‍പ്പെടുത്തിയ സ്കീമായിരുന്നു 3000 പൗണ്ട് വിസ ബോണ്ട് സ്കീം.
https://www.facebook.com/Malayalivartha