എങ്ങനെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം
ഇന്ത്യാഗവര്‍മെന്റിന്റെ വിദേശകാര്യ വകുപ്പിനു കീഴിലുള്ള വിവിധ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ടത്. ഇപ്പോള്‍ ഓണ്‍ ലൈനായും അപേക്ഷിക്കാം. http://passportindia.gov.in എന്ന ബെബ്‌സൈറ്റ് വഴി പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായി അയക്കാന്‍ പറ്റും ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കിയ ശേഷം അതിന്റെ പ്രിന്റെടുത്ത് ചിലഭാഗങ്ങള്‍കൂടി പൂരിപ്പിച്ച് മതിയായ ഫീസും, പാസ്‌പേര്‍ട്ട് സൈസ് ഫോട്ടോയും, മറ്റ് തെളിവുകളുമായി പാസ്‌പേര്‍ട്ട് ഓഫീസില്‍ എത്തിച്ചാല്‍ മതിയാവും. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ തന്നെ പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്തേണ്ട തീയതിയും കാണിച്ചിരിക്കും. 36 പേജുള്ള 10 വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടിന് 1000 രൂപയാണ് ചാര്‍ജ്.
സാധാരണ വേണ്ട ഡോക്യുമെന്റ്‌സ്
1. അപേക്ഷാ ഫോം
2. അഡ്രസ് പ്രൂഫ്
3. ജനനത്തീയതി പ്രൂഫ്
4. 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
5. അപേക്ഷ ഫീസിന്റെ ബാങ്ക് ഡ്രാഫ്‌റ്റ്
https://www.facebook.com/Malayalivartha