പാസ്‌പോര്‍ട്ട് വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ
ഇനി മുതല്‍ പാസ്‌പോര്‍ട്ട് വിസ വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ലഭ്യമാകും. ഇതുകൂടാതെ വിദേശത്ത് വെച്ച് ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് എംബസിവഴിയിലുള്ള സഹായവും മൊബൈലിലൂടെ ലഭ്യമാകും. സ്‌മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന എം.ഇ.എ ഇന്ത്യ ആപ്ലിക്കേഷന്‍ വഴിയാണ് ഈ സേവനം ജനങ്ങളിലെത്തിക്കുന്നത്. വിദേശമന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന മൊബൈല്‍ ജനാധിപത്യത്തിന്റെ ഭാഗമാണിത്. തൊട്ടടുത്ത പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഏതെന്ന് അറിയാനും ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇതുവഴി കഴിയും. കൂടാതെ അപേക്ഷകരുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് അറിയാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. പാസ്‌പോര്‍ട്ടിന് മൊബൈല്‍ ഫോണ്‍ വഴി അപേക്ഷ നല്‍കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ നിലവില്‍ വരും.
https://www.facebook.com/Malayalivartha