അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ കടുക്കും; ഫീസ് ഇരട്ടിയാക്കാൻ സൗദി അറേബ്യ, രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും....
പ്രവാസികൾക്ക് ഇഖാമ പുതുക്കാൻ ഇനി കടമ്പ കടക്കണം. അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നരിക്കുന്നത്. സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയാക്കാനാണ് സർക്കാർ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ നിലവിൽ റീഎൻട്രി ഫീസ് രണ്ട് മാസത്തേക്ക് 200 റിയാലും ഒരോ അധിക മാസത്തിനും 100 റിയാലുമാണ്. രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കുമെന്നാണ് അറിയാൻ കഴിയുന്നത്. മൾട്ടിപ്പിൾ റീഎൻട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്.
കൂടാതെ രാജ്യത്തിന് പുറത്താണെങ്കിൽ കാലാവധി നീട്ടാൻ ഓരോ മാസത്തിനും നിലവിലുള്ളതിെൻറ ഇരട്ടി (400 റിയാൽ) ആകുന്നതാണ്. ഇഖാമക്ക് കാലാവധിയുണ്ടെങ്കിലേ റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാൻ കഴിയൂ. ആശ്രിത വിസക്കാരുടെ റീഎൻട്രി വിസകൾക്കും ഇത് ബാധകമാണ് എന്നും അധികൃതർ വ്യക്തമാക്കി. ആശ്രിതർ രാജ്യത്തിന് പുറത്താണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് പോർട്ടൽ വഴി ഇഖാമ പുതുക്കുന്നതിനുള്ള ഫീസും ഇരട്ടിയാക്കുന്നതാണ്.
https://www.facebook.com/Malayalivartha