വിദേശ വിദ്യാർത്ഥികളെ രാജ്യത്തെത്തിച്ച് അനധികൃതമായി വിസാ മാറ്റത്തിന് സഹായം നൽകുന്ന ഏജന്റുമാർക്കെതിരെ നടപടി കടുപ്പിക്കും: ജനുവരിയോടെ മലയാളികൾക്ക് 'യുകെ'ൽ നിന്ന് മടങ്ങാം: അറിയേണ്ടത്...
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള പുതിയ ഇമിഗ്രേഷൻ നിയമം യു.കെ സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞു. ബ്രിട്ടനിലെ സർവ്വകലാശാലയിൽ ചേരുമ്പോൾ ആശ്രിതരായ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള വിസ അവകാശം സംബന്ധിച്ചും യു.കെ നിയമം പ്രഖ്യാപിച്ചു. നിലവിൽ ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്സുകളിലെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് മാത്രമേ കുട്ടികളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ ആശ്രിതരായി കൊണ്ടുവരാൻ അനുവാദമുണ്ടാകൂവെന്ന് യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രേഖാമൂലം ഹൗസ് ഓഫ് കോമൺസിന് നൽകിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തേക്കുള്ള കുടിയേറ്റം കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. സ്റ്റുഡന്റ് വിസയിൽ ആശ്രിതരുമായി എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഇതിൽ പലരും സ്റ്റുഡന്റ് വിസയെ കുടിയേറ്റത്തിനും തൊഴിലിനുമുള്ള പിൻവാതിലായാണ് ഉപയോഗിക്കുന്നതെന്ന ആരോപണം ശക്തമായിരുന്നു. ഇത്തരം പഴുതുകൾ അടയ്ക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങളെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ പറയുന്നു. അതായത് സാധാരണ ബിരുദ കോഴ്സുകൾക്കോ നിലവാരം കുറഞ്ഞ മറ്റ് കോഴ്സുകൾക്കോ എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്രിതരെ ഒപ്പം കൂട്ടാനാകില്ല. പഠനം പൂർത്തിയാക്കാതെ വിദേശ വിദ്യാർത്ഥികൾക്ക് ഇനി സ്റ്റുഡന്റ് വിസയിൽ നിന്ന് വർക്ക് വിസയിലേക്ക് മാറാനാകില്ല.
നിരവധി ഇന്ത്യക്കാർ സ്റ്റുഡന്റ് വിസയിലെത്തി ഇത്തരത്തിൽ യു.കെയിൽ തൊഴിൽ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദേശ വിദ്യാർത്ഥികളെ രാജ്യത്തെത്തിച്ച് അനധികൃതമായി വിസാ മാറ്റത്തിന് സഹായം നൽകുന്ന ഏജന്റുമാർക്കെതിരെയും നടപടി കടുപ്പിക്കും. പഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നേടാൻ നിലവിലുള്ള നിബന്ധനകൾക്ക് മാറ്റമില്ല.
'വിദ്യാഭ്യാസമല്ല, കുടിയേറ്റമാണ് തടയുന്നതെന്നും സത്യസന്ധമല്ലാത്ത വിദ്യാഭ്യാസ ഏജന്റുമാരെ വിലക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യുകെയിലേക്ക് ഏറ്റവും മികച്ചവരെ ആകർഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനാൽ, അടുത്ത വർഷത്തിനുള്ളിൽ സർവകലാശാലകളുമായി ചേർന്ന് ഒരു ബദൽ സമീപനം രൂപകൽപ്പന ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നത് തുടരുമ്പോൾ തന്നെ ഏറ്റവും മികച്ചതും മിടുക്കുള്ളതുമായ വിദ്യാർത്ഥികൾക്ക് ആശ്രിതരെ നമ്മുടെ ലോകത്തെ പ്രമുഖ സർവ്വകലാശാലകളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച് യൂണിവേഴ്സിറ്റികളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. 2024 ജനുവരി മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരിക. രാജ്യത്തെ കുടിയേറ്റ നിരക്ക് ഉയർന്നത് പൊതുസേവനങ്ങളെയടക്കം സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കുടിയേറ്റ നിരക്ക് കുറയ്ക്കുമെന്നും അനധികൃത കുടിയേറ്റത്തിന് എതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും ഋഷി സുനക് സർക്കാർ ഉറപ്പ് നൽകിയിരുന്നു. 2022 ഡിസംബറിൽ അവസാനിക്കുന്ന വർഷത്തിൽ സ്പോൺസർ ചെയ്ത വിദ്യാർത്ഥികളുടെ ആശ്രിതർക്ക് ഏകദേശം 136,000 വിസകൾ അനുവദിച്ചു - 2019 ലെ 16,000 ൽ നിന്ന് എട്ട് മടങ്ങ് വർധനവാണുണ്ടായത്. ഇതാണ് പുതിയ തീരുമാനത്തിന് കാരണം.
യുകെയിലേക്ക് കുടിയേറിയിട്ടുള്ള പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിരുദ കോഴ്‍സുകള്‍ക്കോ അല്ലെങ്കില്‍ മറ്റ് ചെറിയ കോഴ്‍സുകള്‍ക്കോ ചേര്‍ന്നാണ് കുടുംബാംഗങ്ങളോടൊപ്പം ഇവിടെ താമസിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി കണ്ടെത്തുന്നതിനായി രണ്ട് വര്‍ഷം താമസിക്കാനുള്ള വിസ നല്‍കുന്ന നടപടി 2019ല്‍ ആരംഭിച്ച ശേഷം യുകെയിലക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത വിസകള്‍ക്കുള്ള അപേക്ഷകളുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ദ്ധിച്ചതായും ഹോം സെക്രട്ടറി പറഞ്ഞു. രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് സൂചനകളുണ്ട്.
https://www.facebook.com/Malayalivartha