സിംഗപ്പൂര്‍ പെര്‍മനന്റ് റസിഡന്റ് വിസ
സിംഗപ്പൂര്‍ പെര്‍മനന്റ് റസിഡന്‍സി (SPR) എന്നത്, യാതൊരു വിസാ പ്രശ്‌നങ്ങളുമില്ലാതെ, നിയമവിധേയമായി വിദേശികള്‍ക്ക് സിംഗപ്പൂരില്‍ താമസിക്കുവാന്‍ അനുമതി നല്‍കുന്ന പെര്‍മനന്റ് വിസയാണ്.
ഒരു സിംഗപ്പൂര്‍ പെര്‍മനന്റ് റസിഡന്റ് എന്ന നിലയില്‍, സിംഗപ്പൂരിനകത്തും പുറത്തും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും ഓരോ തവണ തൊഴിലുടമയെ മാറ്റുമ്പോഴും ഒരു വര്‍ക്ക് വിസക്കുവേണ്ടി വീണ്ടും അപേക്ഷിക്കാതിരിക്കുവാനുമുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്ക് കിട്ടുന്നു. നിങ്ങള്‍ക്ക് നിക്ഷേപങ്ങളില്‍ ഏര്‍പ്പെടുവാനും, സബ്‌സിഡിയുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം നേടുവാനും, നിങ്ങളുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് (CPF) തൊഴിലുടമയുടെ സംഭാവനകളും കൂട്ടിച്ചേര്‍ത്ത് സാമ്പത്തികനേട്ടം ഉണ്ടാക്കുവാനും നിങ്ങള്‍ക്കു കഴിയും. ഇതു കൂടാതെ നിങ്ങളുടെ പങ്കാളി കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കുവേണ്ടി സിംഗപ്പൂര്‍ പെര്‍മനന്റ് റസിഡന്‍സിയ്‌ക്കായി അപേക്ഷിക്കുവാനും കഴിയും.
യോഗ്യത:
താഴെ പറയുന്നവര്‍ സിംഗപ്പൂര്‍ പെര്‍മനന്റ് റസിഡന്റ് വിസയ്‌ക്ക് യോഗ്യരാണ്.
1.ഒരു എംപ്ലോയ്‌മെന്റ് പാസ്, പേഴ്‌സണലൈസ്‌ഡ് എംപ്ലോയ്‌മെന്റ്‌പാസ്, എന്‍ട്രി പാസ്, S-പാസ്, എന്നിവയ്‌ക്ക് വിദേശ പ്രൊഫഷണലുകള്‍
2.സിംഗപ്പൂര്‍ പെര്‍മനന്റ് റസിഡന്റ് ഉള്ളവര്‍ സിംഗപ്പൂര്‍ പൗരന്‍മാര്‍ എന്നിവരുടെ പങ്കാളി 21 വയസ്സില്‍ താഴെയുള്ള അവിവാഹിതരായ മക്കള്‍.
3.ഒരു സിംഗപ്പൂര്‍ പൗരന്റെ വയോധികരായ മാതാപിതാക്കള്‍
4.2.5 ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍ സിംഗപ്പൂരില്‍ നിക്ഷേപിക്കുവാന്‍ സന്നദ്ധതയുള്ള നല്ല ബിസിനസ് പശ്ചാത്തലം ഉള്ള വിദേശ നിക്ഷേപകര്‍/ വ്യവസായികള്‍
5.10 ദശലക്ഷം ഡോളര്‍ സിംഗപ്പൂരില്‍ നിക്ഷേപിക്കുവാനും, 20 ദശലക്ഷം ഡോളര്‍ ആസ്‌തിയുള്ള വിദേശ നിക്ഷേപകര്‍
വേണ്ട രേഖകള്‍:
സ്‌കില്‍ഡ് മൈഗ്രേഷന്‍ പെര്‍മനന്റ് റസിഡന്റാകുന്നതിനുള്ള അപേക്ഷയോടൊപ്പം വേണ്ട രേഖകള്‍
സിംഗപ്പൂര്‍ ഫാമിലി ഇമിഗ്രേഷന്‍:
സിംഗപ്പൂരിലേക്ക് ഒരാളുടെ കുടുംബത്തെ കൊണ്ടുവരുന്നതിന് 2 തരം പാസുകള്‍ ആണുള്ളത്.
1. ഡിപ്പന്റന്‍സ് പാസ്
2. ലോങ്ങ് ടേം വിസിറ്റ് പാസ്
ഡിപ്പന്റന്‍സ് പാസ്:
ഇപ്പോള്‍ സിംഗപ്പൂരില്‍ വര്‍ക്ക് പാസുമായി ജോലി ചെയ്‌തു കൊണ്ടിരിക്കുന്നയാളുടെ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍, പങ്കാളിയുടെ മാതാപിതാക്കള്‍ എന്നിവരെ സിംഗപ്പൂരിലേക്ക് കൊണ്ടു വരുന്നതിന് അനുവദിക്കുന്ന ദീര്‍ഘകാല വിസയാണിത്. ഈ വിസയുമായെത്തി അവര്‍ക്ക് സിംഗപ്പൂരില്‍ താമസിക്കാം. ഇപ്പോള്‍ ജനിച്ചവരോ, നിയമവിധേയമായി ദത്തെടുക്കപ്പെട്ടവരോ, 21 വയസ്സില്‍ താഴെയുള്ള അവിവാഹിതരോ ആയിരിക്കണം മക്കള്‍. ഡിപ്പന്റന്‍സ് പാസ്-ല്‍ സിംഗപ്പൂരിലെത്തിയതിനുശേഷം വര്‍ക്ക് വിസയ്‌ക്കായി അപേക്ഷിക്കാവുന്നതാണ്.
സിംഗപ്പൂരിലെത്തിയാലുടനെ നിങ്ങള്‍ക്ക് സിംഗപ്പൂര്‍ ഡിപ്പന്റന്‍സ് പാസ് കാര്‍ഡ് ( ഒരു എംപ്ലോയ്‌മെന്റ് പാസ് കാര്‍ഡിനു സമാനമായ) ലഭിക്കും. നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങളും എത്രകാലം ആ കാര്‍ഡിന് സാധുതയുണ്ടെന്നും അതില്‍ രേഖപ്പെടുത്തിയിരിക്കും. സിംഗപ്പൂര്‍ ഡിപ്പന്റന്‍സ് പാസുമായി വരുന്നവര്‍ക്ക്, തൊഴില്‍ വാഗ്‌ദാനം ലഭിച്ചിട്ടുണ്ടെങ്കില്‍, ആ തൊഴിലുടമയില്‍ നിന്ന് ഒരു സമ്മതിപത്രം നല്‍കിയാലുടനെ സിംഗപ്പൂരില്‍ ജോലി ചെയ്യുവാന്‍ അനുമതി ലഭിക്കും. എംപ്ലോയ്‌മെന്റ് പാസിനുവേണ്ടി അപേക്ഷിക്കുമ്പോള്‍ത്തന്നെ, ഡിപ്പന്‍ഡന്റ് പാസിനുവേണ്ടിയും അപേക്ഷിച്ചാല്‍ കാലതാമസം ഒഴിവാക്കുവാന്‍ കഴിയും.
യോഗ്യത
വര്‍ക്ക് പാസ് വിസ ഉള്ളവര്‍ക്ക് ഡിപ്പന്റന്‍സ് പാസ് അനുവദിക്കണമെങ്കില്‍, എംപ്ലോയ്‌മെന്റ്‌പാസ്, എന്‍ട്രി പാസ്, അല്ലെങ്കില്‍ S പാസ് കൈവശം ഉണ്ടായിരിക്കുകയും 2800 സിംഗപ്പൂര്‍ ഡോളറോ അതിലധികമോ ശമ്പളം ഉണ്ടായിരിക്കുകയും വേണം. താഴെ പറയുന്ന വിഭാഗത്തില്‍പെടുന്നവരുടെ
കുടുംബാംഗങ്ങള്‍ക്ക് ഡിപ്പന്റന്‍സ് പാസ് അനുയോജ്യമാണ്.
1.നിയമപരമായി വിവാഹിതരായ പങ്കാളികള്‍
2. 21വയസ്സില്‍ താഴെയുള്ള സ്വന്തം കുഞ്ഞുങ്ങള്‍
3. 21 വയസ്സില്‍ താഴെയുള്ള, നിയമവിധേയമായി ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങള്‍
അവശ്യം വേണ്ട രേഖകള്‍
4.പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോം(സ്വന്തം പാസ്‌പോര്‍ട്ടില്‍ സഞ്ചരിക്കുന്ന ഓരോ അപേക്ഷകനും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.)
5. ഓരോ അപേക്ഷകന്റേയും ജനനസര്‍ട്ടിഫിക്കറ്റിന്റെ 2 കോപ്പികള്‍ വീതം (വര്‍ക്ക് പാസ് ഉള്ളയാളിന്റെ പങ്കാളിയാണ് അപേക്ഷകനെങ്കില്‍)
6. വിവാഹസര്‍ട്ടിഫിക്കറ്റിന്റെ 2 കോപ്പികള്‍(വര്‍ക്ക് പാസ് ഉള്ളയാളുടെ പങ്കാളിയാണ് അപേക്ഷിക്കുന്നയാള്‍ എങ്കില്‍)
7. ഏറ്റവും പുതിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍
ലോങ്ങ് ടേം വിസിറ്റ്‌പാസ്
വര്‍ക്ക് പാസുമായി ഇപ്പോള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ആളുടെ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍, പങ്കാളിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് അനുവദിക്കുന്ന ദീര്‍ഘകാല വിസയാണ് ലോങ്ങ് ടേം വിസിറ്റ് പാസ്.
എംപ്ലോയ്‌മെന്റ് പാസ് ഉള്ളതും, 3500s$ വരുമാനവും ഉള്ളവരുടെ കുടുംബാംഗങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും, പങ്കാളിയുടെ മാതാപിതാക്കള്‍ക്കും അനുവദിക്കുന്ന വിസയാണ് ലോങ്ങ് ടേം വിസാ പാസ്. നിയമപരമായി വിവാഹിതരായ പങ്കാളി, 21 വയസ്സിനു മുകളിലുള്ള അവിവാഹിതരായ പെണ്‍മക്കള്‍, 21 വയസ്സിനു മുകളിലുള്ള വികലാംഗരായ മക്കള്‍, രണ്ടാനച്ഛനമ്മമാരുടെ മക്കള്‍, മാതാപിതാക്കള്‍, പങ്കാളിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് അനുയോജ്യമായ വിസയാണിത്.
അവശ്യം വേണ്ട രേഖകള്‍
1. പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോം(സ്വന്തം പാസ്‌പോര്‍ട്ടില്‍ സഞ്ചരിക്കുന്ന ഓരോ അപേക്ഷകനും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.)
2. ഓരോ അപേക്ഷകന്റേയും ജനനസര്‍ട്ടിഫിക്കറ്റിന്റെ 2 കോപ്പികള്‍ വീതം(വര്‍ക്ക് പാസ് ഉള്ളയാളിന്റെ പങ്കാളിയാണ് അപേക്ഷകനെങ്കില്‍)
3. വിവാഹസര്‍ട്ടിഫിക്കറ്റിന്റെ 2 കോപ്പികള്‍(വര്‍ക്ക് പാസ് ഉള്ളയാളുടെ പങ്കാളിയാണ് അപേക്ഷിക്കുന്നയാള്‍ എങ്കില്‍)
4. ഏറ്റവും പുതിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍
https://www.facebook.com/Malayalivartha