സൗദി അറേബ്യ ഇമിഗ്രേഷന്‍
സൗദി അറേബ്യ മൂന്നുതരത്തിലുള്ള വിസകളാണ് നല്‍കുന്നത്. വിനോദം, ബിസിനസ്, നിക്ഷേപം, പഠനം, മാസ് മീഡിയ, പെര്‍മനന്റ് റസിഡന്‍സി,തൊഴില്‍ എന്നു തുടങ്ങി ഏത് ആവശ്യത്തിനാണ് സന്ദര്‍ശനം നടത്തുന്നതെന്നതിനെ ആശ്രയിച്ചാണ് വിസകള്‍ അനുവദിക്കുന്നത്. ഹജ്ജിനും, ഉംറക്കും മറ്റും അനുവദിക്കുന്ന വിസകള്‍ വേറെയാണ്.
വിസിറ്റേഴ്‌സ് വിസ
ഒരു കമ്പനിയുടെ ഔപചാരിക ക്ഷണത്തെ തുടര്‍ന്നോ, ഏതെങ്കിലും വ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനെ തുടര്‍ന്നോ രാജ്യം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന വിസയാണ് വിസിറ്റേഴ്‌സ് വിസ. ഇതൊരു ബിസിനസ് വിസയാണ്. വിസനമ്പര്‍ ഉള്‍ക്കൊള്ളുന്ന ക്ഷണമാണ് സന്ദര്‍ശകന് സ്‌പോണ്‍സര്‍ നല്‍കുന്നത്. താങ്കള്‍ക്ക് സൗദി സന്ദര്‍ശനത്തിനായി അനുമതി ലഭിച്ചിട്ടുണ്ടെന്നും സൗദി എംബസിയിലേക്ക് അത് അയച്ചിട്ടുണ്ടെന്നുമുള്ള പ്രസ്‌താവനയാണിത്. വിസകള്‍ക്ക് നമ്പര്‍ ഉണ്ടാകുമെന്നല്ലാതെ പേര് ഉണ്ടാകില്ല. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ നമ്പര്‍ ഉണ്ടെങ്കില്‍ മാത്രമേ വിസ ലഭിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha