യുഎഇയുടെ പുതിയ വിസ നിയമം അടുത്തമാസം മുതൽ, പുതിയായി ആരംഭിച്ച വിസ ഇവയെല്ലാം, കൂടുതൽ മേഖലകളിലേക്ക് ഗോൾഡൻ വിസയും
യുഎഇയുടെ പുതിയ വിസ നിയമം ഒക്ടോബർ 3ന് പ്രാബല്യത്തിൽ വരും. പരീക്ഷണാർഥം ആരംഭിച്ച പുതിയ വിസ നിയമം പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്സ് സെക്യൂരിറ്റിയാണ് പുതിയ വിസ നിയമം ഒക്ടോബർ 3ന് പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചത്.
വിവിധ കാലയളവിലേക്കുള്ള ഗ്രീൻ വീസ, റിമോർട്ട് വർക്ക് വീസ, ഒന്നിലേറെ തവണ വന്നുപോകാവുന്ന ദീർഘകാല ടൂറിസ്റ്റ് വീസ, തൊഴിൽ അന്വേഷകർക്കുള്ള വീസ തുടങ്ങിയവയാണ് പുതിയായി ആരംഭിച്ചത്. കൂടാതെ കൂടുതൽ മേഖലകളിലേക്ക് ഗോൾഡൻ വീസയും അനുവദിച്ചിരുന്നു.വിവിധ മേഖലകളിലെ വിദഗ്ധരെയും ആഗോള പ്രതിഭകളെയും നിക്ഷേപകരെയും സഞ്ചാരികളെയും യുഎഇയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണു പരിഷ്കാരം.
സ്വന്തം സ്പോൺസർഷിപ്പിൽ വീസ ലഭിക്കുന്നതിനു പുറമെ ആശ്രിതരെയും തുല്യകാലയളവിലേക്ക് യുഎഇയിലേക്കു കൊണ്ടുവരാം. 25 വയസ്സുവരെയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെ പരിധിയില്ലാതെയും സ്പോൺസർ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നു. പഠനത്തോടൊപ്പം അനുയോജ്യമായ ജോലി കണ്ടെത്താനും പുതിയ നിയമം സഹായകരമാകും.
നിലവിൽ ആൺകുട്ടികൾക്ക് 18 വയസ്സുവരെ മാത്രമേ മാതാപിതാക്കളുടെ സ്‌പോൺസർഷിപ്പിൽ നിൽക്കാൻ സാധിച്ചിരുന്നുള്ളൂ. ഇതുമൂലം 18 കഴിഞ്ഞ ആൺമക്കളെ മറ്റേതെങ്കിലും വിസയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ 4000 ദിർഹം കെട്ടിവച്ച് ഒരു വർഷ കാലാവധിയുള്ള സ്റ്റുഡൻസ് വിസ എടുത്ത് വർഷം തോറും പുതുക്കുകയോ ചെയ്തുവരികയായിരുന്നു. ഇത് രക്ഷിതാക്കൾക്ക് സാമ്പത്തിക, മാനസിക പ്രയാസം സൃഷ്ടിച്ചിരുന്നു.
പുതിയ നിയമം അനുസരിച്ച് വിദേശ മാതൃകയിൽ പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുവരാനാകും. ഉന്നതവിദ്യാഭ്യാസത്തിന് വിദേശത്തേക്കു പോകുന്നത് തടയാനും പുതിയ നിയമം സഹായിക്കുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർമിതബുദ്ധി, സൈബർ സെക്യൂരിറ്റി, ഗെയിമിങ് ആൻഡ് റോബട്ടിക്‌സ്, ഡേറ്റ അനാലിസിസ് തുടങ്ങി ഏറ്റവും പുതിയ ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ ഉപയോഗപ്പെടുത്തി യുഎഇയിൽ തന്നെ ഉന്നതവിദ്യാഭ്യാസം നേടി ജോലിയിൽ കയറാനുള്ള സൗകര്യം നിലവിലുണ്ട്.
അതുപോലെ യുഎഇയില്‍ താമസിച്ച് മറ്റു രാജ്യത്തെ കമ്പനികള്‍ക്കു വേണ്ടി തൊഴില്‍ ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് റിമോര്‍ട്ട് വര്‍ക്ക് വിസ. ഒരു വര്‍ഷത്തേക്കായിരിക്കും റിമോട്ട് വര്‍ക്ക് വിസ ലഭിക്കുക. അടുത്ത ഒരു വര്‍ഷത്തേക്കു കൂടി കാലാവധി നീട്ടാം. മറ്റൊരു സ്‌പോണ്‍സറുടെ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ വിസ ലഭിക്കും. എന്നാല്‍ റിമോര്‍ട്ട് വര്‍ക്ക് വിസക്ക് അപേക്ഷിക്കണമെങ്കില്‍ വിദേശത്ത് ഏതെങ്കിലും കമ്പനിയില്‍ ജോലി ചെയ്യുന്നു എന്നതിനുള്ള തെളിവ് സമര്‍പ്പിക്കണം.
നിലവിലെ തൊഴിലുടമയുമായുള്ള ഒരു വര്‍ഷത്തെ തൊഴില്‍ കരാറിന്റെ രേഖയാണ് സമര്‍പ്പിക്കേണ്ടത്. മാസത്തില്‍ ചുരുങ്ങിയത് 5000 ഡോളര്‍ അഥവാ 18,250 ദിര്‍ഹമം ശമ്പളമുണ്ടായരിക്കണം. ഇത് തെളിയിക്കുന്നതിന് അവസാനത്തെ മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും അവസാനത്തെ ഒരു മാസത്തെ സാലറി സ്ലിപ്പും കാണിക്കണം. കമ്പനി ഉടമയാണ് അപേക്ഷിക്കുന്നതെങ്കില്‍ കമ്പനി ഉടമസ്ഥാവകാശവും 5000 ഡോളര്‍ മാസ വരുമാനവും കാണിക്കുന്ന രേഖകള്‍ വേണം.
കമ്പനിയുടെ ബാങ്ക് അക്കൗണ്ടിന്റെ മൂന്ന് മാസത്തെ സ്റ്റേറ്റമെന്റ് തെളിവായി ഹാജരാക്കുകയും വേണം. ഇതിനു പുറമെ, ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, യുഎഇയിലെ മെഡിക്കല്‍ ചെലവുകള്‍ കവര്‍ ചെയ്യുന്ന രീതിയിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവയും ആവശ്യമാണ്.ഇങ്ങനെ റിമോട്ട് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനാവുമെന്നതാണ് മറ്റൊരു സവിശേഷത.
https://www.facebook.com/Malayalivartha