യുവതി നടത്തിയ കുമ്പസാര രഹസ്യം അച്ചന്‍ ഇടവകയിലെ മറ്റൊരു സ്ത്രീക്ക് കൈമാറി, അവരത് പള്ളിക്കമ്മിറ്റിയില്‍ പരസ്യമാക്കിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വൈദികനെതിരെ നടപടിയില്ല
കുമ്പസാര രഹസ്യം പാതിരി പരസ്യമാക്കിയതോടെ യുവതി ആത്മഹത്യ ചെയ്തു. പിതാവ് പരാതി കൊടുത്തോടെ ഇടവക കുടുംബത്തെ വിലക്കി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ മൂന്ന് വര്‍ഷം മു്മ്പാണ് സംഭവം നടന്നത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ അച്ചന്റെ പേരുണ്ടായിരുന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഓര്‍ത്തോക്‌സ് സഭയുടെ ഉന്നത ഉടപെടല്‍ കാരണമാണ് അന്വേഷണം കാര്യക്ഷമമാകാത്തതെന്നും കുടുംബം പറയുന്നു.
ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ ലില്ലി ജോര്‍ജ്ജ് 2015 ഒക്ടോബര്‍ 21നാണ് ആത്മഹത്യ ചെയ്തത്. മൃതദേഹത്തിന് അരികില്‍ നിന്ന് കിട്ടിയ ആത്മഹത്യാകുറിപ്പില്‍ ഇടവക വികാരിയുടെ പേരുണ്ടായിരുന്നെന്ന് ഇടവക അംഗങ്ങളില്‍ ഒരാള്‍ പറയുന്നു. ലില്ലി ജോര്‍ജ് നടത്തിയ കുമ്പസാരത്തിലെ കാര്യങ്ങള്‍ മറ്റൊരു സ്ത്രീ പള്ളി യോഗത്തില്‍ പരസ്യമാക്കിയതോടെയാണ് കുമ്പസാരം ചോര്‍ന്നെന്ന് വ്യക്തമായത്. രഹസ്യം പരസ്യമാക്കിയ സ്ത്രീയും ലില്ലിയും തമ്മിലുണ്ടായ തര്‍ക്കത്തിന് ഇടവകാംഗങ്ങളെല്ലാം ദൃക്‌സാക്ഷികളാണ്. വഴക്കിന് ശേഷമാണ് ലില്ലി മരണപ്പെട്ടത്.
തേക്കുങ്കല്‍ സെയ്ന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായിരുന്ന ലില്ലി ജോര്‍ജ്ജ് ആത്മഹത്യ ചെയ്തതിന് ഒരു മാസം മുമ്പാണ് കുമ്പസരിച്ചിരുന്നത്. കുമ്പസാര രഹസ്യം ചോര്‍ന്നതോടെ മനോനില തെറ്റിയ ലില്ലി ചികിത്സ തേടിയിരുന്നു. കൗണ്‍സലിങ് നടത്തിയ ഡോക്ടറോട് ലില്ലി കാര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഇവടവ വികാരിയെ അറസ്റ്റ് ചെയ്യണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് പരാതി നല്‍കിയ സഭാംഗമായ എബ്രഹാം ജോര്‍ജിനെ പത്തുവര്‍ഷത്തേക്ക് ഇടവക ചുമതലകളില്‍നിന്ന് നീക്കി. ഈ കുറിപ്പ് എബ്രഹാമിന്റെ കൈവശമുണ്ട്.
'പള്ളിയില്‍ ഈ അച്ചന്‍ വന്നാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. അച്ചന്‍ ഞങ്ങളെ അപമാനിച്ചു. അതുകൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം.'എന്നാണ് ആത്മഹത്യക്കുറിപ്പില്‍ ലില്ലി എഴുതിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കുറ്റാരോപിതനായ വൈദികന്‍ സഭയുടെ ഉന്നത സ്ഥാനം വഹിക്കുന്നു. മെത്രാപോലീത്ത വരെ ഈ വൈദികനെ പിന്തുണച്ചെന്നും എബ്രഹാം ജോര്‍ജ് കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha