ദിലീപ് തന്റെ അവസരങ്ങൾ ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി തനിക്ക് പരാതി എഴുതി നൽകിയിട്ടില്ല ; . ഇക്കാര്യത്തിൽ കള്ളം പറയുന്നത് ശരിയല്ല ; രാജിവച്ച നാല് പേരിൽ രാജിക്കത്ത് ലഭിച്ചത് രണ്ട് പേരുടെ ഭാഗത്ത് നിന്ന് മാത്രം ; താരസംഘടനയായ അമ്മ പ്രസിഡന്റ് മോഹൻലാൽ
ദിലീപ് തന്റെ അവസരങ്ങൾ ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി തനിക്ക് പരാതി എഴുതി നൽകിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ പ്രസിഡന്റ് മോഹൻലാൽ . ഇക്കാര്യത്തിൽ കള്ളം പറയുന്നത് ശരിയല്ല. പരാതി ആരോടെങ്കിലും ഫോണിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തനിക്കറിയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അമ്മയിൽ നിന്ന് രാജിവച്ച നാല് പേരിൽ രണ്ട് പേരുടെ രാജിക്കത്ത് മാത്രമെ ലഭിച്ചിട്ടുള്ളൂ. ആക്രമിക്കപ്പെട്ട നടിയും രമ്യ നന്പീശനും മാത്രമാണ് കത്ത് നൽകിയത്. റിമ കല്ലിംഗലും ഗീതു മോഹൻദാസും രാജിക്കത്ത് നൽകിയിട്ടില്ല. രാജിവച്ചവരെ തിരിച്ചെടുക്കുന്ന കാര്യം ജനറൽബോർഡി യോഗമാണ് തീരുമാനിക്കേണ്ടത്. ഇഷ്ടമുള്ളപ്പോൾ രാജിവയ്ക്കാനും പിന്നീട് തിരിച്ചു വരണമെന്നും കരുതിയാൽ അത് സാദ്ധ്യമാണോ. ആക്രമിക്കപ്പെട്ട നടിയെ ഇപ്പോഴും സഹായിക്കുന്നുണ്ട്. സംഘടനയിലെ പലരും അവരെ വിളിക്കുന്നുണ്ട്. ആരും അവരെ ഒഴിവാക്കുകയോ മാറ്റി നിറുത്തകയോ ചെയ്തിട്ടില്ല. മസ്കറ്റിലെ ഷോയ്ക്ക് നടിയെ വിളിച്ചതാണ്. എന്നാൽ, വരാൻ നടി തയ്യാറായില്ലെന്നും മോഹൻലാൽ പറഞ്ഞു.
അമ്മ ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണാത്തത് തെറ്റായി പോയി എന്ന് മോഹൻലാൽ. തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു .നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത് അംഗങ്ങളുടെ യോഗം ചേർന്നാണ്. അത് സമ്പൂർണ യോഗമായിരുന്നില്ല. ദിലീപിന്റെ പ്രശ്നം വന്നപ്പോൾ എന്ത് ചെയ്യണം എന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണെന്നുംഅദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha