വടവാതൂര്‍ ഇ.എസ്.ഐ ആശുപത്രി ആധുനികവല്‍ക്കരിക്കണം: ജോസ് കെ.മാണി
കോട്ടയം വടവാതൂരിലുള്ള ഇ.എസ്.ഐ ആശുപ്രതി ആധുനികവല്‍ക്കരിക്കണമെന്ന് ജോസ് കെ.മാണി എം.പി. കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായിബന്ധപ്പെട്ട് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി എം.പി. ചര്‍ച്ച നടത്തി.
തൊഴിലാളികളുടെ ആരോഗ്യപരമായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള ഒരു സമഗ്രസാമൂഹ്യ സുരക്ഷ പദ്ധതിയാണ് ഇ.എസ്.ഐ. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ സ്‌കീമില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികല്‍കകും അവരുടെ ആശ്രിതര്‍ക്കും സൗജന്യ നിരക്കില്‍ ചികിത്സ സൗകര്യം ലഭ്യമാക്കുന്നതിനാണ് ഇ.എസ്.ഐ ആശുപത്രികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏകദേശം 7 ഏക്കര്‍ വിസ്‌തൃതിയിലുള്ള സ്ഥലത്ത് ആകെ 65 കിടക്കകളുള്ള ആശുപത്രിയാണ് വടവാതൂരില്‍ നിലവിലുള്ളത്.
മധ്യകേരളത്തിലെ ആയിരകണക്കിന് തൊഴിലാളികള്‍ ആശ്രയിക്കുന്നത് കോട്ടയം ഇ.എസ്.ഐ ആശുപത്രിയേയാണ്. ആയതിനാല്‍ ആശുപത്രി ആധുനിക ചികിത്സ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് എം.പി. ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഒ.പി വിഭാഗത്തിനും ഓപ്പറേഷന്‍ തിയേറ്ററിനും പുതിയ ബ്ലോക്ക് നര്‍മ്മിക്കണമെന്നും എക്‌സറെ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കണമെന്നും, ആവശ്യമായ ഡോക്‌ടര്‍മാരേയും നേഴ്‌സുമാരെയും നിയമിക്കണമെന്നും ജോസ് കെ.മാണി എം.പി. ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha