കുറുപ്പന്തറയില്‍ റെയില്‍വെ മേല്‍പ്പാലം
കുറുപ്പന്തറയില്‍ പുതിയ റയില്‍വെ മേല്‍പ്പാലം അനുവദിച്ചതായി ജോസ് കെ.മാണി എം.പി അറിയിച്ചു. കോട്ടയം ജില്ലയിലെ പ്രധാന റയില്‍വെ ഗേറ്റുകളില്‍ ഒന്നാണ് കുറുപ്പന്തറയിലേത്. കുറുപ്പന്തറയില്‍ പുതിയ മേല്‍പ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി കേന്ദ്ര റെയില്‍വെ മന്ത്രിയുമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. മീനച്ചില്‍, വൈക്കം താലൂക്കുകളുടെ ഹൃദയഭാഗത്താണ് കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന തീര്‍ത്ഥാടകേന്ദ്രങ്ങളായ മള്ളിയൂര്‍ ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഭരണങ്ങാനം പള്ളി, കുറവിലങ്ങാട് മര്‍ത്തമറിയം പളളി, സൂര്യദേവിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങലിലേക്ക് വരുന്ന ആയിരകണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മേല്‍പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ കുറുപ്പന്ത ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഒരു പരിധിവരെ സഹായകരമാകും. ആലപ്പുഴ - കുറവിലങ്ങാട് മിനിഹൈവേയിലാണ് ഈ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ചേര്‍ത്തല, ആലപ്പുഴ, കുമരകം, വൈക്കം തുടങ്ങിയ മേഖലയില്‍ നിന്നും പാലാ, മൂവാറ്റുപുഴ, കടുത്തുരുത്തി, ഏറ്റുമാനൂര്‍ തുടങ്ങിയപ്രദേശങ്ങളിലേക്ക് പോകുന്ന പതിനായിരകണക്കിന് യാത്രകാര്‍ക്കും ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ വലിയൊരനുഗ്രമായിരിക്കുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.
മധ്യകേരളത്തിലെ ട്രെയിന്‍യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കോട്ടയം വഴി പുതിയ മെമു സര്‍വ്വീസ് ആരംഭിക്കണമെന്നും, മുളന്തുരുത്തി മുതല്‍ ചിങ്ങവനം വരെയുള്ള പാത ഇരട്ടിപ്പിക്കലിന് സത്വരനടപടി സ്വീകരിക്കണമെന്നും, ശബരിപാത യാഥാര്‍ത്ഥ്യമാക്കണമെന്നും ബജറ്റുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ജോസ് കെ.മാണി എം.പി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വഴി പുതിയ മെമു സര്‍വ്വീസ് അനുവദിച്ചതായി റയില്‍ മന്ത്രി മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.കൂടാതെ പാത ഇരട്ടിപ്പിക്കല്‍ നടപടി വേഗത്തിലാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കാമെന്നു മന്ത്രി ഉറപ്പു നല്‍കുകയും ചെയ്‌തു.
https://www.facebook.com/Malayalivartha