പാലായില്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചു
കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായ ഇ.എസ്.ഐ ഡിസ്‌പെന്‍സറി പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. 23.02.2013ന് അരുണാപുരത്ത് തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിന്റെ അദ്ധ്യക്ഷതയില്‍ ധനകാര്യ മന്ത്രി കെ.എം.മാണി ഡിസ്‌പെന്‍സറിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.
കോട്ടയം പാര്‍ലമെന്റ് മണ്‌ഡലത്തില്‍ ജോസ് കെ.മാണി എം.പി മുന്‍കൈയ്യെടുത്ത് ഒട്ടനവധി കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞെങ്കിലും അതില്‍ ഏറ്റവും ജനക്ഷേമകരവും മനോഹരവുമായ പദ്ധതിയാണ് ഇന്നിവിടെ പ്രവര്‍ത്തനം ആരംഭിച്ച ഇ.എസ്.ഐ ഡിസ്‌പന്‍സറിയെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന്റെ അവകാശികള്‍ കര്‍ഷകരും തൊഴിലാളി വര്‍ഗ്ഗവുമെന്ന ജനാധിപത്യ ഭരണസമ്പ്രദായത്തിന്റെ തിരിച്ചറിവിലൂടെ തൊഴിലാളികളുടെ സാമൂഹിക ആരോഗ്യ സൂരക്ഷയ്‌ക്ക് വേണ്ടി ആരംഭിച്ച ഇ.എസ്.ഐ പദ്ധതി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതി ആയി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രതൊഴില്‍ മന്ത്രാലയവുമായി നിരന്തരമായി ബന്ധപ്പെട്ട് തൊഴിലികള്‍ക്കായി ജോസ് കെ.മാണി എം.പി നേടിയെടുത്ത വലിയൊരു നേട്ടമായാണ് താനിതിനെ കാണുന്നതെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച തൊഴില്‍ മന്ത്രു ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു.എം.പി എന്ന നിലയില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ജോസ് കെ.മാണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.എസ്.ഐ ഡിസ്‌പന്‍സറി തൊഴിലാളികള്‍ക്കായി നേടിയെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സ്വന്മായി സ്ഥലം വാങ്ങി 100 കിടക്കകളുള്ള കെട്ടിടം നിര്‍മ്മിച്ച് ഇ.എസ്.ഐ ഹോസ്‌പിറ്റല്‍ നിര്‍മ്മിക്കുവാന്‍ നടപടിയെടുക്കുമെന്ന് ആമുഖപ്രഭാഷണം നടത്തിയ ജോസ് കെ.മാണി എം.പി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ജെയുമായും, കൊടിക്കുന്നില്‍ സുരേഷുമായും ചര്‍ച്ച നടത്തിയെന്നും എം.പി പറഞ്ഞു. നൂതന പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കണ്‍സ്‌ട്രക്ഷന്‍ കമ്പനികള്‍ മുതലായ സ്ഥാപനങ്ങളിലെ ജീവനക്കാരെകൂടി ഇ.എസ്.ഐ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ചന്ദ്രികാദേവി, ജില്ലാ പഞ്ചായത്തംഗം സജി മഞ്ഞക്കടമ്പില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.ആര്‍.രാജേഷ്, ഇ.എസ്.ഐ കോര്‍പ്പറേഷന്‍ റീജണല്‍ ഡയറക്‌ടര്‍ ടി.എം.ജോസഫ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.ബീനത്ത്, റീജനല്‍ ഡയറക്‌ടര്‍ രാമചന്ദ്രന്‍, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha