പി.എം.ജി.എസ്.വൈ റോഡ് വികസനത്തിന് 24 കോടിക്ക് അനുമതി ലഭിച്ചതായി ജോസ് കെ.മാണി
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതില്‍ കോട്ടയം ജില്ലയില്‍ 30 കിലോമീറ്ററിന്റെ വികസനത്തിന് 24 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി അറിയിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി എം.പി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക
മൂന്നിലവ് പഞ്ചായത്തിലെ മേച്ചാല്‍- പെരിങ്ങാലി(3.64 കോടി (4.979 കിലോമീറ്റര്‍) തലനാട് പഞ്ചായത്തിലെ ചൊവ്വൂര്‍-ഇലത്തുംക്കപ്പാറ (2.29 കോടി (3.083 കിലോ.) ചാമപ്പാറ- ആലുപിലാവ് (5.74 കോടി (6.565 കിലോ.) അടുക്കം - ഈറ്റപ്ലാവ് (2.73 കോടി(3.272 കിലോ.) പള്ളിവാതില്‍ - തലനാട് (1.18 കോടി (1.55 കിലോ.) കിടങ്ങൂര്‍ പഞ്ചാത്തിലെ കുമ്മണ്ണൂര്‍- കിടങ്ങൂര്‍ ഈസ്റ്റ് (74 ലക്ഷം (.927 കിലോ.) അയര്‍ക്കുന്നം പഞ്ചായത്തിലെ കല്ലിട്ടുനട-കരുണാട്ടുകവല (82 ലക്ഷം (1.341 കിലോ.) ഞീഴൂര്‍ പഞ്ചാത്തിലെ കടുത്തുരുത്തി-തിരുവമ്പാടി (88 ലക്ഷം (1.24 കിലോ.) കല്ലറ പഞ്ചായത്തിലെ പറവന്‍തുരുത്ത്-കല്ലറ-നടുഭാഗം (1.84 കോടി (2.336 കിലോ.) കല്ലറ ഈസ്റ്റ്-കല്ലറ വെസ്റ്റ് (64 ലക്ഷം (.902 കിലോ.) തലയോലപ്പറമ്പ് പഞ്ചായത്തിലെ നമ്പിയാന്‍കുളം-വടയാര്‍ (1.33 കോടി (2.14 കിലോ.) വെച്ചൂര്‍ പഞ്ചായത്തിലെ വേരുവല്ലി- അമ്പിക റോഡ് (56 ലക്ഷം (.85 കിലോ.) അകലകുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം- ആലുങ്കല്‍ (49 ലക്ഷം (.774 കിലോ.) പനച്ചിക്കാട് പഞ്ചായത്തിലെ സദനം സ്‌ക്കൂള്‍ - കുഴിമറ്റം (63 ലക്ഷം (.945 കിലോ.) എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ റോഡുകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയരുകയും പ്രദേശങ്ങളുടെ സമഗ്രവികസനത്തിന് പുത്തനുണര്‍വേകുമെന്നും ജോസ് കെ.മാണി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha