ജില്ലയിലെ ആദ്യത്തെ അമ്മയും കുഞ്ഞും ആശുപത്രിയ്‌ക്ക് 8.80 കോടി
അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കുന്നതിന് വൈക്കം താലൂക്ക് ആശുപത്രി വളപ്പില്‍ കോട്ടയം ജില്ലയിലെ ആദ്യത്തെ അമ്മയും കുഞ്ഞും ആശുപത്രി സ്ഥാപിക്കുവാന്‍ 8.80 കോടി രൂപ അനുവദിച്ചതായി ജോസ് കെ.മാണി എം.പി അറിയിച്ചു. ആരോഗ്യകുടുംബക്ഷേമ വകുപ്പില്‍ നിന്നും 8.80 കോടി രൂപ കേന്ദ്രഏജന്‍സിയായ നാഷണല്‍ റൂറല്‍ ഫോര്‍ ഹെല്‍ത്ത് മിഷന് (എന്‍.ആര്‍.എച്ച്.എം) കൈമാറി. എന്‍.ആര്‍.എച്ച്.എം ന്റെ കീഴിലുള്ള പ്രത്യേക ഏജന്‍സിയാണ് നിര്‍മ്മാണ ചുമതല നിര്‍വ്വഹിക്കുന്നത്.തീരദേശ പ്രദേശത്തെ സമഗ്രവികസനം ലക്ഷ്യമാക്കി സ്ഥാപിക്കുന്ന ഈ ആശുപത്രിക്ക് വേണ്ടി ജോസ് കെ.മാണി എം.പി മുഖ്യമന്ത്രിയുമായും, ആരോഗ്യമന്ത്രിയുമായും പലവട്ടം ചര്‍ച്ച നടത്തിയിരുന്നു.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് വഴി അമ്മയ്‌ക്കും, നവജാതശിശുക്കള്‍ക്കും ഭാവിയില്‍ വരാവുന്ന രോഗങ്ങള്‍ തുടക്കത്തിലെ കണ്ടുപിടിച്ച് ശാശ്വത പരിഹാരം കാണുക എന്നതാണ് ആശുപത്രിയുടെ മുഖ്യമായ ലക്ഷ്യം. വൈക്കം താലൂക്ക് ആശുപത്രിയ്‌ക്ക് പുതിയ കെട്ടിയം നിര്‍മ്മിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.80 കോടിക്കും നാഷണല്‍ റൂറല്‍ ഫോര്‍ ഹെല്‍ത്ത് മിഷനില്‍ നിന്നും അനുവദിച്ച 1.80 കോടിക്കും പുറമെയാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് എം.പി പറഞ്ഞു.
https://www.facebook.com/Malayalivartha