ഏതെങ്കിലും യുവതി ശ്രീകോവിലിന്റെ മുന്നിൽ എത്തുകയാണെങ്കിൽ നട അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവർ .യാതൊരു കാരണവശാലും യുവതികളെ ദർശനത്തിനു അനുവദിക്കില്ലെന്ന് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
യുവതികൾ സന്നിധാനത്ത് എത്തുകയാണെങ്കിൽ ശ്രീകോവിൽ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവർ . തുലാം മാസം പൂജകൾക്കായി നട തുറക്കാനെത്തിയപ്പോൾ ആണ് തന്ത്രി പമ്പയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത് പറഞ്ഞത്. ഏതെങ്കിലും യുവതി ശ്രീകോവിലിന്റെ മുന്നിൽ എത്തുകയാണെങ്കിൽ നട അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്ന് തന്ത്രി വ്യക്തമാക്കി. യാതൊരു കാരണവശാലും യുവതികളെ ദർശനത്തിനു അനുവദിക്കില്ലെന്ന് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇതിനിടെ , യുവതി ഉൾപ്പെട്ട സംഘം മലകയറാനെത്തിയെങ്കിലും തിരിച്ചു മടങ്ങി. 40 വയസ്സു കഴിഞ്ഞ ആന്ധ്ര ഗോദാവരി സ്വദേശിയുൾപ്പെട്ട സ്ത്രീകളുടെ സംഘത്തിന് പ്രതിഷേധക്കാർക്കിടയിലൂടെ പൊലീസ് ആദ്യം സംരക്ഷണമൊരുക്കി. പമ്പ കടന്ന് സ്വാമി അയ്യപ്പൻ റോഡിലേക്കു പ്രവേശിച്ചെങ്കിലും പൊലീസ് പിന്മാറിയയുടൻ ഭീഷണിയും മറ്റുമായി യുവതിയെ പ്രതിഷേധക്കാർ പിന്തിരിപ്പിച്ചു. 41 വയസ്സുള്ള മാധവിയാണ് മലകയറാനെത്തിയത്.
എന്നാല്‍ ദേവസ്വം ബോര്‍ഡും, സര്‍ക്കാരും അനുവദിച്ച് സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അവരെ അവഗണിക്കില്ലെന്നാണ് മാളികപ്പുറം മേല്‍ശാന്തി പറയുന്നത്. പൂജകള്‍ കൃത്യമായി നടത്തി അവര്‍ക്ക് പ്രസാദം നല്‍കുമെന്നും മാളികപ്പുറം മേല്‍ശാന്തിയായ അനീഷ് നമ്പൂതിരി വ്യക്തമാക്കുന്നുണ്ട്.
അതേസമയം, സന്നിധാനത്ത് ഡ്യൂട്ടിയുടെ ഭാഗമായി രണ്ടു വനിതാ ഡോക്ടര്‍മാരെത്തി. 51 വയസ് കഴിഞ്ഞവരാണ് ഞങ്ങളെന്ന് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും ദര്‍ശനത്തിനുശേഷം ഇന്നുതന്നെ മടങ്ങുമെന്നും അവര്‍ അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരാണു സന്നിധാനത്തെത്തിയത്. നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. യുവതികളെത്തിയ കാര്‍ പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.
https://www.facebook.com/Malayalivartha