ശബരിമലയിൽ ദര്ശനത്തിനെത്തി ; യുവതിക്ക് വീട്ടിലും ജോലി സ്ഥലത്തും ആപ്പ് , എങ്ങോട്ടു പോകണമെന്നറിയാതെ പെരുവഴിയിൽ...
സന്നിധാനത്ത് ദര്‍ശനത്തിന് പോയ യുവതിക്ക് വാടകവീട്ടിലും ജോലി സ്ഥലത്തുമടക്കം വിലക്ക്. അറിയിപ്പ് കിട്ടിയ ശേഷം ഇനി ജോലിക്ക് ഹാജരായാൽ മതിയെന്ന് സ്കൂൾ അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു തങ്കം കല്യാണിക്കാണ് പ്രതികാര നടപടികളും ഭീഷണിയും നേരിടേണ്ടി വന്നത്. ഇന്ന് പുലര്‍ച്ചെയാണ് ശബരിമലയില്‍ നിന്നും ബിന്ദു കോഴിക്കോട്ടെ വീട്ടില്‍ എത്തിയത്.
വീട്ടില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഇനി താമസിക്കേണ്ടെന്നും വീട് ഒഴിയണമെന്നും ആവശ്യപ്പെട്ട് വീട്ടുടമ . ഇന്നലെ വീടിന് നേരെ പ്രതിഷേധമുണ്ടായിരുന്നു. വീടിന് നേരെ ചിലര്‍ കല്ലേറും മറ്റും നടത്തുകയായിരുന്നു. തുടർന്നാണ് വീട്ടുടമ ഇക്കാര്യം അറിയിച്ചതെന്നാണ് ബിന്ദു പറയുന്നത്.
ശേഷം കോഴിക്കോട്ടെ ഒരു സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ താമസിക്കാനായി ചെന്നപ്പോള്‍ ഫ്‌ളാറ്റിന് നേരെയും ആക്രമണം നടത്തി. ഇവരെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചാല്‍ അവരുടെ കയ്യും കാലും വെട്ടും എന്ന് ചിലര്‍ ഭീഷണിപ്പെടുത്തി. അങ്ങനെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു ബിന്ദു പറയുന്നു.എങ്ങോട്ട പോകണമെന്നറിയാതെ പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ് ബിന്ദു ഇപ്പോള്‍.
പിന്നീട് കസബ പൊലീസില്‍ അഭയം തേടിയ ബിന്ദുവിനെ പൊലീസ് സഹായത്തോടെ സുഹൃത്തിന്റെ വീട്ടിലാക്കുകയായിരുന്നു. തനിക്ക് നേരെ കടുത്ത ഭീഷണിയുണ്ടെന്നും ജോലി ചെയ്യാനും താമസിക്കാനും പറ്റുന്നില്ലെന്നും ബിന്ദു പറയുന്നു.
ചേവായൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപികയായ ബിന്ദുവിനോട് ഇനി മുതല്‍ സ്‌കൂളില്‍ വരേണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്.സ്കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും എത്തി പ്രതിഷേധം അറിയച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സ്കൂളിലേക്ക് വരേണ്ടെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചത്.
സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളില്‍ എത്തേണ്ട എന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ബിന്ദു പറയുന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദു പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ തിങ്കളാഴ്ചയാണ് ബിന്ദു ശബരമല ദര്‍ശനത്തിനായി എത്തിയത്. രാവിലെ എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയ ബിന്ദു മലകയറാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ മുണ്ടക്കയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ ബിന്ദുവിനെ എരുമലേയിലെത്തിച്ചിരുന്നു. അവിടെ നിന്നും പമ്പയിലേക്ക് ബസില്‍ കൊണ്ടുപോയി.
പിന്നീട് മുണ്ടക്കയത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ബിന്ദുവിനെ വട്ടപ്പാറയില്‍ ചിലര്‍ തടഞ്ഞു. തുടര്‍ന്ന് തിരിച്ചുപോകാന്‍ ബിന്ദു തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha