മല ചവിട്ടാൻ സംരക്ഷണം;രണ്ടുവനിതാ അഭിഭാഷകാർ ഹൈക്കോടതിയിൽ;സർക്കാരിനോട്തിങ്കളാഴ്ച നിലപാടറിയിക്കണമെന്നു കോടതി
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സംരക്ഷണo നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈകോടതി വിശദീകരണം തേടി. തിങ്കളാഴ്ച നിലപാടറിയിക്കണമെന്നു കോടതി നിർദേശിച്ചു. പൊലീസിനു വീഴ്ചയുണ്ടായെന്നു ഹർജിക്കാർ തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 10 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളെ മല കയറുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരടക്കം തടയുന്ന സാഹചര്യത്തില്‍ സ്ത്രീകൾക്ക് സംരക്ഷണം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എ.കെ. മായ കൃഷ്ണൻ, എസ്. രേഖ, ജലജമോൾ, ജയമോൾ എന്നിവരാണു ഹർജി നൽകിയത്. ഇവരിൽ രണ്ടുപേർ അഭിഭാഷകരാണ്.വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കു പ്രവേശിക്കാൻ അവകാശമുണ്ടെന്നു വാദിക്കുകയാണ് ഇവർ.
യുവതികൾക്ക് സംരക്ഷണം നല്‍കണമെന്ന് നിര്‍ദേശിച്ചു കൊണ്ട് സംസ്ഥാനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുളളതായും ഹര്‍ജിയില്‍ പറയുന്നു. സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കിയതായും ഹര്‍ജിയിലുണ്ട്.പ്രതിഷേധത്തിന്റെ പേരിൽ മതസ്പർധ വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കണം. തീർഥാടകരിൽനിന്നു പ്രത്യേകം പണം പിരിക്കുന്നവർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha