മുണ്ടിന്റെ കോന്തലില്‍ താക്കോല്‍ കെട്ടി കൊണ്ടുപോകുന്ന പണി മാത്രമല്ല തന്ത്രിക്കുള്ളത്, ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ അപമാനിച്ചത് പദവിക്ക് നിരക്കാത്തത്-പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ അപമാനിച്ചത് പദവിക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാകാത്തതിന്റെ അമർഷമാണ് മുഖ്യമന്ത്രിക്ക്.പിണറായിയുടെ നിലപാട് തന്ത്രി അനുസരിക്കാത്തതാണ് അതൃപ്തിക്ക് കാരണമെന്നും ചെന്നിത്തല തിരുവനതപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുണ്ടിന്റെ കോന്തലില്‍ താക്കോല്‍ കെട്ടി കൊണ്ടുപോകുന്ന പണി മാത്രമല്ല തന്ത്രിക്കുള്ളതെന്ന് മുഖ്യമന്ത്രി മനസിലാക്കണo അദ്ദേഹം ആഞ്ഞടിച്ചു.
ക്ഷേത്രത്തിലെ പൂജാവിധികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം തന്ത്രിയുടേതാണെന്ന കാര്യം സുപ്രീം കോടതിയടക്കം അംഗീകരിച്ചിട്ടുള്ളതാണ്. ശബരിമലയില്‍ തന്ത്രിയുടെ പരമാധികാരമാണ് ആചാരങ്ങളുടെ കാര്യത്തിലുള്ളത്. ക്ഷേത്രത്തിലെ ആചാരങ്ങളുടയും നിഷ്ഠയുടേയും കാര്യത്തില്‍ തന്ത്രി തന്നെയാണ് അവസാന വാക്ക്.പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനവും പത്തനംതിട്ടയിലെ പ്രസംഗവും. ദേവസ്വം ബോര്‍ഡിനെ നിശിതമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ദേവസ്വം ബോര്‍ഡ് തന്റെ വരുതിക്ക് വരുന്നില്ലെന്ന് കണ്ടാണ് അവര്‍ക്കുനേരെ ഭീഷണിയുയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പന്തളം മുന്‍ രാജകുടുംബത്തിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശവും ചെന്നിത്തലയെ ചൊടിപ്പിച്ചു. മുഖ്യമന്ത്രി തെറ്റായ പരാമര്‍ശമാണ് തന്ത്രിക്കെതിരായും മുന്‍ രാജകുടുംബത്തിനെതിരായും നടത്തിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.
https://www.facebook.com/Malayalivartha