അടിവസ്ത്രം ഇടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു, ഇത് ആചാരമല്ല മര്യാദകേടാണെന്ന് മന്ത്രി ജി. സുധാകരന്‍
പൂജാരിമാര്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍ വീണ്ടും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അടിവസ്ത്രം ഇടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ആചാരമല്ല മര്യാദകേടാണ്. ഏത് വലിയ രാഷ്്ട്രീയനേതാവായാലും ഭരണഘടനയ്‌ക്കെതിരെ വാള്‍ വീശിയാല്‍ കയ്യാമം വയ്ക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. തുലാമസാ പൂജയ്ക്ക് നടതുറന്നപ്പോള്‍ ശബരിമലയില്‍ നടന്നത് പ്രാകൃതമായ സംസ്‌കാര രീതിയാണ്. സ്ത്രീകളുടെ കണ്ണീര്‍ വീഴ്ത്തിയവര്‍ ശിക്ഷഅനുഭവിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫ്യൂഡല്‍ പൗരോഹത്യത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കമാണ് ശബരിമലയില്‍ കേള്‍ക്കുന്നതെന്ന് തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ മന്ത്രി സുധാകരന്‍ പറഞ്ഞിരുന്നു. ഹര്‍ത്താലിന് കട അടയ്ക്കുന്ന ലാഘവത്തോടെയാണ് നട അടച്ചിട്ട് പോകുമെന്ന് തന്ത്രി പറഞ്ഞത്. ഇത് ശരിണായോ എന്ന് ഭക്തജനങ്ങള്‍ ചര്‍ച്ച ചെയ്യണം. യുവതികള്‍ എത്തും മുമ്പ് പരികര്‍മികള്‍ പതിനെട്ടാംപടിക്ക് മുന്നില്‍ സത്യഗ്രഹമിരുന്നത് ശരിയല്ല. അവരില്‍ പലരും ഷര്‍ട്ട് ധരിച്ചിട്ടില്ലായിരുന്നു. പൂജാരികള്‍ ഷര്‍ട്ട് ധരിക്കണമെന്ന് മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ശബരിമല വിഷയത്തില്‍ ഇന്ന് വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha