റഫാലില്‍ തല്ക്കാലം സിബിഐ ഇല്ല; ഇടപാടില്‍ തീരുമാനം എടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരെ അറിയിക്കണം, വിമാനത്തിന്റെ വില ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പരസ്യമാക്കണമന്നും സുപ്രീംകോടതി
റഫാൽ പോർവിമാന ഇടപാടിൽ സി.ബി.െഎ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇടപാടില്‍ തീരുമാനം എടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന എല്ലാ ഹര്‍ജികളും ചോദ്യംചെയ്തിരിക്കുന്നത് തീരുമാനം എടുത്ത രീതിയെയാണ് എന്ന് കോടതി പറഞ്ഞു. എയര്‍ഫോഴ്‌സിന് റഫാല്‍ ആവശ്യമുണ്ടോയെന്ന കാര്യം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു
വിമാനത്തിെൻറ വില ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പത്തു ദിവസത്തിനകം കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഉത്തരവിട്ടു. എന്നാൽ വിമാനത്തിന്റെ വില ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.ഏതൊക്കെ വിവരങ്ങളാണ് പുറത്തുവിടാന്‍ കഴിയാത്തതെന്ന് സത്യവാങ്മൂലം നല്കാനാണ് കോടതി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്.
മുദ്രവെച്ച കവറിൽ കരാർ തുകയും വിമാനങ്ങളുടെ വിലയും സാങ്കേതിക വിവരങ്ങളും സമർപ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.റഫലിലെ ഇന്ത്യയിലെ 'റിലയന്‍സിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും
കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച ഹര്‍ജികള്‍ നവംബര്‍ 14ന് വീണ്ടും പരിഗണിക്കും.
.
https://www.facebook.com/Malayalivartha