അയോദ്ധ്യ തർക്ക ഭൂമി ;വേണ്ടി വന്നാൽ വീണ്ടും 92 മോഡൽ അവർത്തിക്കും ; ഭീഷണി മുഴക്കി ആർ .എസ് എസ്
രാമക്ഷേത്രനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉടന്‍ വേണമെന്ന നിലപാട് കടുപ്പിച്ചുകൊണ്ട് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാമക്ഷേത്ര നിര്‍മാണത്തില്‍ ആര്‍എസ്എസ് സമ്മര്‍ദ്ദം ശക്തമാക്കാനൊരുങ്ങുന്നത്.വിഷയത്തില്‍ അനന്തമായി കാത്തിരിക്കാനാകില്ലെന്നും ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്നും ആര്‍എസ്എസ് നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
ക്ഷേത്രം നിര്‍മിക്കുന്നതിനായി വിലക്കുകളുണ്ടെങ്കില്‍ വേണ്ടിവന്നാൽ 92ന് സമാനമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ആര്‍എസ്എസ് ഭീഷണി മുഴക്കി.1992 ഡിസംബർ ആറിനായിരുന്നു കർസേവകർ രാമക്ഷേത്ര നിർമ്മാണത്തിനായി പ്രക്ഷോഭം ശക്തമാക്കിയതും ബാബറി മസ്ജിദ് തകർത്തതും.
കോടതി വിധി വൈകുന്നത് ഹൈന്ദവവികാരത്തിനെതിരാണ്. കോടതിയിൽ വിശ്വാസമുണ്ടെങ്കിലും കോടതി ഈ വിഷയത്തിന് പരിഗണന നൽകാത്തതിൽ വേദനയുണ്ടെന്നും ഭയ്യാജി പറഞ്ഞു. രാമക്ഷേത്ര വിഷയത്തിൽ നീതിപീഠം പ്രത്യേക പരിഗണന നൽകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ അനൂകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം. കോടതിയിൽ നിന്ന് ഉടനടി വിധി പ്രതീക്ഷിക്കുന്നില്ല.
നേരത്തെ അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കുന്ന തിയ്യതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി നേടി തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ ഇതോടെ തെറ്റിയിരുന്നു.
അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകൾ ഉൾപ്പെടെ പതിനാറ് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയലാഭത്തിനായാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നീക്കവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha