ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സർക്കാരിനോട് സുപ്രീംകോടതി
ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സർക്കാരിനോട് സുപ്രീംകോടതി. മാസ്റ്റർ പ്ലാൻ അനുസരിച്ചു നിർമ്മാണങ്ങൾ നടത്താമെന്നും കോടതി വിലയിരുത്തി. നിർമ്മാണം നിർത്തിവെയ്ക്കുന്നതിനെ സർക്കാർ എതിർത്തു . മറുപടി നല്കാൻ നാലാഴ്ചത്തെ സമയം വേണമെന്നും ദേവസ്വം ബോർഡ് കോടതിയോട് ആവശ്യപ്പെട്ടു .
അനധികൃത നിര്‍മ്മാണങ്ങള്‍ അറ്റക്കൂറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. ഇല്ലെങ്കിൽ മണ്ഡലകാലം പ്രതിസന്ധിയിലാകുമെന്നു ദേവസ്വം ബോർഡിൻറെ വാദം. ഈ വാദം കേട്ടാണ് കോടതി വിലക്കേർപ്പെടുത്തിയത്.
ശബരിമല ഉന്നതാധികാര സമതി റിപ്പോര്‍ട്ടിലെ വാദങ്ങള്‍ക്കിടെയാണ് കോടതിയുടെ പരാമര്‍ശം. അനധികൃത നിര്‍മ്മാണം പൊളിക്കുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha