ശബരിമല യുവതി പ്രവേശനം ; റിട്ട് ഹർജികൾ പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ച്; ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷമെത്തിയ എല്ലാ ഹര്‍ജികളും നവംബര്‍ 13 ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനം
ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിവിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റീസുമായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷമെത്തിയ എല്ലാ ഹര്‍ജികളും നവംബര്‍ 13 ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. തുറന്ന കോടതിയിൽ കേസുകൾ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി.
ശബരിമല കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധി അയ്യപ്പ ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. ശബരിമലയിലെ ആചാരങ്ങൾക്ക് എതിരാണ് വിധിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 19 ഹര്‍ജികളും കോടതിക്ക് മുമ്പിലുണ്ട്.
കൂടാതെ ,ശബരിമലയുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളും നവംബർ 13ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചാണ് പുനഃപരിശോധന ഹർജി പരിഗണിക്കുന്നത്. അതേസമയം ഭണഘടനാ ബെഞ്ചിലെ അംഗമായിരുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗത്തെ നവംബർ 12ന് തീരുമാനിക്കും.
https://www.facebook.com/Malayalivartha