ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് തന്ത്രി അറിയിച്ചിരുന്നു;വെളിപ്പെടുത്തലുമായി ശ്രീധരൻ പിള്ള
ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിക്കും മുന്നേ അദ്ദേഹം തന്നെ വിളിച്ചിരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
ഏറെ നേരം നടയടയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ആ സമയം വളരെ ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം. നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പേരിലാകും എടുക്കുകയെന്നും തിരുമേനി ഒറ്റയ്ക്കല്ല പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും എന്നും ഞാന്‍ മറുപടി നല്‍കി.
ഇതിന് ശേഷമായിരുന്നു തന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹം പറയുന്നു.യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കവേ ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇതോടെയാണ് സര്‍ക്കാറിനെയും പൊലീസിനെയും ആദിയിലാഴ്ത്തിയ തീരുമാനത്തിന് പിന്നില്‍ സംഭവിച്ചത്. ‘തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി’ എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നുമുള്ളതിന്റെ തെളിവാണിതെന്നും ശ്രീധരന്‍പിള്ള പറയുന്നു.
വിശേഷ പൂജക്കായി തിങ്കളാഴ്ച വീണ്ടും നട തുറക്കുമ്പോള്‍ യുവതികള്‍ കയറിയാല്‍ തന്ത്രി സമാന നിലപാടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.
ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് ഇന്നും ശബരിമല മേല്‍ശാന്തിമാര്‍ ആവര്‍ത്തിച്ചിരുന്നു. സുരക്ഷാ ചുമതലയുള്ള ഐ.ജി അജിത് കുമാര്‍ മേല്‍ശാന്തിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha