നെയ്യാറ്റിന്‍കരയിലേത് സിപിഎം സ്‌പോണ്‍സേര്‍ഡ് കൊലപാതകം.. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തള്ളിയിട്ട് കാര്‍ അപകടത്തില്‍ കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമാര്‍ കേരളത്തിലെ അഴിമതി കൊണ്ടു നാറിയ ഡിവൈഎസ്പിയാണ്. ഇരുന്ന സ്റ്റേഷനുകളിലെല്ലാം തീവെട്ടികൊള്ളയാണ് ഇദ്ദേഹം നടത്തിയിരുന്നത്. മൂന്നുമൂന്നരമാസം കൊണ്ട് നടത്തിയത് റെക്കോര്‍ഡ് കൊള്ള. അനധികൃത മനുഷ്യക്കടത്ത് നടത്തിയതിന് വാങ്ങിയത് ലക്ഷങ്ങള്‍ കൈക്കൂലി. ഫോര്‍ട്ട് സിഐ ആയിരുന്നപ്പോള്‍ തമ്പാനൂര്‍ പോലീസ് അറസ്റ്റു ചെയ്ത കുപ്രസിദ്ധ കള്ളന്റെ കൈയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് ഡിപ്പാര്‍ട്ട്‌മെന്റ് നടപടി വരെ ഉണ്ടായി.
എന്നിട്ടും ഈ കൊള്ളക്കാരനെ നെയ്യാറ്റിന്‍കര ഡിവിഷന്റെ ചുമതല ഏല്‍പ്പിച്ചത് എന്തിന് .
ഇരട്ടചങ്കുള്ള പിണറായി വിജയന് ഏറ്റവും പറ്റിയ വിശ്വസ്തനാണ് ഹരികുമാര്‍. ഡിവൈഎഫ്‌ഐയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കൂടി നടത്തിയ കുതന്ത്രങ്ങളുടെ പിണിയാളാണ് ഈ ഹരികുമാര്‍. നെയ്യാറ്റിന്‍ കരയിലെ സ്വകാര്യകോളേജിലുള്ള 75 കുട്ടികളുടെ പേരില്‍ കള്ളക്കേസുണ്ടാക്കി അവരുടെ ഭാവി തുലച്ചതിന് പിന്നിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏറാന്‍ മൂളിയായ ബി ഹരികുമാറാണ്.
നാടിനെ നടുക്കിയ ഈ പൈശാചിക കൊലപാതകത്തിനുശേഷം ഹരികുമാര്‍ അഭയം തേടിയത് മേട്ടുക്കട സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലാണ്. ആദ്യം കണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയെയാണ് . ഇതിനെല്ലാം സിസിടിവി ദൃശ്യങ്ങളുണ്ട്. പൈശാചിക കൊലയ്ക്കു ശേഷം കൊലയാളി അഭയം തേടുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്പത്തു തന്നെ. കൊലയ്ക്കുശേഷം വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സിപിഎമ്മിന് ഇതിലുള്ള പങ്ക് വ്യക്തമാകും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെയാണ് ഹരികുമാര്‍ ആദ്യം വിളിച്ചത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ശിവന്‍കുട്ടിയെയും വിളിച്ചിട്ടുണ്ട്.
രണ്ട് പിഞ്ചു കുട്ടികളെ അനാഥരാക്കിയ പ്രതിയെ സംരക്ഷിക്കുന്നതിന് ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ ? ഈ കേസ് അന്വേഷിക്കുന്നത് കൊലയാളി ഹരികുമാര്‍ തന്നെയാണെന്നതാണ് ഏറ്റവും പരിഹാസ്യമായ കാര്യം. ഈ കേസ് ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. നിരാലംബമായ ആ കുടുംബത്തിന് 25 ലക്ഷം രൂപ കൊടുക്കണം. വിധവയ്ക്ക് ജോലി കൊടുക്കണം. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് പറഞ്ഞു.
ഈ കേസില്‍ 12 പേര്‍ ദൃക് സാക്ഷികളുണ്ട്. CRPC 164 പ്രകാരം ഇവരെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം. പെട്ടെന്നു തന്നെ ഇതു ചെയ്തില്ലെങ്കില്‍ പ്രതികള്‍ അവരെ സ്വാധീനിക്കാന്‍ ഇടയുണ്ട്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ സംഘടനാ തലത്തില്‍ നടപടിയെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണം.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കാണാന്‍ മുഖ്യമന്ത്രി പോയിരുന്നല്ലോ. ഇവിടെ നിന്ന് വെറും 13 കിലോമീറ്റര്‍ ദൂരത്താണ് ഹരികുമാര്‍ അനാഥമാക്കിയ ആ കുടുംബം. അവരെക്കാണാന്‍ മുഖ്യമന്ത്രി ദയ കാണിക്കണം. പാര്‍ട്ടി ഓഫീസില്‍ സിസിടിവിയുണ്ടല്ലോ. അതിലെ ദൃശ്യങ്ങള്‍ നോക്കി ഈ പറഞ്ഞതെല്ലാം സത്യമാണെന്ന് വിലയിരുത്താവുന്നതാണ്. ആനാവൂര്‍ നാഗപ്പന്റെ ഫോണ്‍ ഡീറ്റെയില്‍സ് എടുത്താല്‍ സംഭവത്തിനു ശേഷം അയാള്‍ ഏറ്റവും കൂടുതല്‍ വിളിച്ചത് ആരെയാണെന്ന് ബോധ്യപ്പെടും. എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട് എസ് സുരേഷ് പറഞ്ഞു. ആവശ്യമുള്ളപ്പോള്‍ അതെല്ലാം പുറത്തെടുക്കും. തെളിവു നശിപ്പിച്ചതിനും പ്രതിയെ സംരക്ഷിച്ചതിനും ആനാവൂര്‍ നാഗപ്പനെ പ്രതിയാക്കണം. പോലീസ് അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്നും അനാഥമാക്കപ്പെട്ട ആ കുടുംബത്തിന് നീതി കിട്ടുമെന്നും ഉറപ്പാക്കുന്നതു വരെ ബിജെപി ആ കുടുംബത്തോടൊപ്പം നില്‍ക്കും.
https://www.facebook.com/Malayalivartha