നെയ്യാറ്റിൻകര സംഭവം;അന്വേഷണം ക്രൈം ബ്രാഞ്ചിന്; ഊരാക്കുടുക്കിലകപ്പെട്ട് ഡി വൈ എസ് പി ഹരികുമാർ
നെയ്യാറ്റിൻകര കൊലപാതക കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ശുപാർശ. അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ എസ്.പി അശോക് കുമാറാണ് ഇതുസംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് റിപ്പോർട്ട് നൽകിയത്. കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാനും നിർദ്ദേശമുണ്ട്. പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്നാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം, ഹരികുമാറിനെതിരെ ഇന്നു തന്നെ ലുക്ക്ഔട്ട് നോട്ടീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് പാസ്‌പോർട്ട് കണ്ടുകെട്ടുന്നത്. പ്രതിസംസ്ഥാനം വിട്ട സാഹര്യത്തിൽ കൂടിയാണ് ലുക്ക്ഔട്ട് നോട്ടീസ്.
എന്നാൽ ,സംഭവശേഷം ഒളിവിൽ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഹരികുമാർ തമിഴ്നാട്ടിലെ മധുരയിലേക്ക് കടന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം മധുരയിലേക്ക് തിരച്ചിരുന്നു.
തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തിനിടയിൽ ഡിവൈഎസ്പി പിടിച്ചുതള്ളിയ സനൽ മറ്റൊരു വാഹനമിടിച്ച് മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha