ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ... കനത്ത സുരക്ഷയൊരുക്കി ഒരു ലക്ഷം സേനാംഗങ്ങള്‍
ഛത്തീസ്ഗഡ് തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള എട്ട് ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം സേനാംഗങ്ങളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് വിന്യസിച്ചിരിക്കുന്നത്.
സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി അംഗങ്ങള്‍ ഉള്‍പ്പെടുന്ന 650 കന്പനികളാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള 65,000 പോലീസുകാരെയും തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മൂന്നൂറിലധികം ബോംബോകളാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്.
വോട്ടെടുപ്പ് മാവോവാദികള്‍ അട്ടിമറിക്കാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി
L
https://www.facebook.com/Malayalivartha