തൽക്കാലം മടങ്ങുന്നു...മണ്ഡലകാലത്ത് തന്നെ തിരിച്ചു വരും ; നിയമസഹായത്തിനായി അഡ്വ: ബി.എ ആളൂരിനെ സമീപിച്ചു
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തൃപ്തി ദേശായി. ബിജെപിയോ കോൺഗ്രസോ എന്നല്ല ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. സ്ത്രീകളുടെ പക്ഷത്താണ്. അഞ്ച് വർഷമായി ഒരു പാർട്ടിയുമായും ബന്ധമില്ല. മടങ്ങുന്ന കാര്യത്തിൽ ആറു മണിക്കു ശേഷം തീരുമാനമെടുക്കും. പോയാലും മണ്ഡലകാലത്തു തന്നെ തിരികെയെത്തും–തൃപ്തി പറഞ്ഞു.
അടുത്ത തവണ കൂടുതൽ തയാറെടുപ്പുകളോടെ ശബരിമല സന്ദർശനത്തിന് എത്താൻ തൃപ്തിയോടും സംഘത്തോടും പൊലീസ് നിർദേശിച്ചു. അതേസമയം ഇവര്‍ക്കു നിയമസഹായം വാഗ്ദാനം ചെയ്ത് മൂന്ന് വനിതാ അഭിഭാഷകർ രംഗത്തെത്തിയിട്ടുണ്ട്.
ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ നിയമസഹായത്തിനായി തൃപ്തി ദേശായി അഡ്വ: ബി.എ ആളൂരിനെ സമീപിച്ചു. തൃപ്തിയുടെ ഭര്‍ത്താവാണ് പുനെയിലുള്ള ആളൂരിന്റെ ഓഫീസിലെത്തി നിയമസാധ്യത ആരാഞ്ഞത്. ഈ വാര്‍ത്ത ആളൂരിന്റെ കൊച്ചി ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ശബരിമല സന്ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയാണ് തൃപ്തി. വാഹനവും താമസ സൗകര്യവും സ്വന്തമായി ഏര്‍പ്പാടാക്കിയാല്‍ സംരക്ഷണം ഒരുക്കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ തൃപ്തി ദേശായിയെ വിമാനത്താവളത്തിനു പുറത്തിറക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നാണ് പൊലീസ് പറഞ്ഞത് . പ്രതിഷേധം കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സിയാലും കേന്ദ്ര എയര്‍പോര്‍ട്ട് അതോറിറ്റിയും പോലീസിനോട് പരാതിപ്പെട്ടിരുന്നു. തൃപ്തിയെ തടഞ്ഞതിനെ പേരിൽ കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
എന്ത് വന്നാലും ദർശനം നടത്തുമെന്നാണ് തൃപ്തി പറഞ്ഞിരുന്നത്. എന്നാൽ സംഘർഷം ഉണ്ടാക്കാൻ താല്പര്യമില്ലാത്തതിനാൽ തിരിച്ചു പോകുന്ന കാര്യം ആലോചിക്കാമെന്നാണ് ഇപ്പോൾ തൃപ്തി അറിയിച്ചത്
https://www.facebook.com/Malayalivartha