നിയമസഭയിൽ സഭയില്‍ അടിയന്തര പ്രമേയം; പ്രളയ ദുരിതാശ്വാസത്തില്‍ വ്യാപക പാളിച്ചയെന്ന് പ്രതിപക്ഷ ബഹളം
പ്രളയ ദുരിതാശ്വാസത്തില്‍ മൊത്തത്തിൽ സർക്കാരിന്പാളിച്ചയാണ് പറ്റിയതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ. 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ലെന്ന് ആരോപിച്ചു.
ഇപ്പോഴും 10,000 രൂപ 20 ശതമാനം പേര്‍ക്ക് കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല.
ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളുണ്ട്. അവര്‍ക്കൊന്നും നഷ്ട പരിഹാരം നല്‍കിയിട്ടില്ല. കണക്കില്ലാത്ത ധനസമാഹരണമാണ് നടത്തിയത്. കിട്ടിയ പണത്തിന്‍റെ എട്ടിലൊന്ന് പോലും പുന:നിര്‍മ്മാണത്തിന് ചിലവാക്കിയിട്ടില്ല. ഗ്രാമീണ റോഡുകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ മാത്രം ഉണ്ടായിരുന്നു. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ല. മുഖ്യധാരാ ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
ഇങ്ങനെ എല്ലാത്തിലുംമൊത്തത്തിൽ വീഴ്ചയാണ് പറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു.മാസ്റ്റർ പ്ലാനിങ്ങും ആക്ഷൻ പ്ലാനുമില്ലാതെ നവകേരള നിർമ്മിതിയാണ് നടക്കുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.അതേസമയം, സാലറി ചലഞ്ചിനെ പൊളിച്ചത് യു.ഡി.എഫ് ആണെന്ന് സജി ചെറിയാൻ എം.എൽ.എ ആരോപിച്ചു.
ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിൻമേൽ സഭയിൽ ചർച്ച തുടരുകയാണ്.
https://www.facebook.com/Malayalivartha