ഡാമുകള്‍ വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും മാത്രമുള്ളതല്ലെന്ന് സര്‍ക്കാരിനോട് യു.എന്‍. വെള്ളപ്പൊക്ക നിയന്ത്രണവും അതോടൊപ്പം പ്രധാനമാണ്. ഓരോ ഡാമിനും പ്രോട്ടോകോളും, ഓപ്പറേഷന്‍ റൂള്‍സുമുണ്ട്. ഡാം നിറയാന്‍ പാടില്ല അതാണ് പ്രോട്ടോകോള്‍.വൈദ്യുതി ഉത്പാദനം പരമാവധി ആക്കുകയല്ല മറിച്ച് വെള്ളപ്പൊക്ക നിയന്ത്രണവും ഡാമുകളുടെ മുഖ്യദൗത്യമാണ് യു.എന്‍ ഓര്‍മ്മപ്പെടുത്തുന്നു.കേരളത്തിലെ പ്രളയത്തിനു കാരണമായി യു.എന്‍ പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇങ്ങനെ.അതിസങ്കീർണ്ണമായ പ്രക്യതിദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയത്. 2018 ജൂൺ 1 മുതൽ ഓഗസ്റ് 19 വരെ കേരളം ഇതേവരെ അനുഭവിക്കാത്ത തരത്തിലുള്ള മഹാ പ്രളയത്തിനു സാക്ഷ്യം വഹിച്ചു . സാധാരണത്തേതിൽനിന്നും 42 ശതമാനം അധിക മഴയാണ് കേരളത്തിൽ ഉണ്ടായത് ഓഗസ്റ്റ് 1 മുതൽ 19 വരെ 164% അധിക മഴ ഉണ്ടായി . ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ മഴയായിരുന്നു പെയ്തു തീർന്നത് സംസ്ഥാനത്തെ 35 ഡാമുകൾ തുറന്നു. 26 കൊല്ലത്തിൽ ആദ്യമായി ഇടുക്കി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറക്കേണ്ടി വന്നു. ഇടുക്കിയിലും വയനാടും ഉരുൾപൊട്ടൽ നാശം വിതച്ചു. 1924 ലെ വെള്ളപ്പൊക്കത്തിനോടാണ് ഈ പ്രളയത്തെ ഉപമിച്ചത് ഓഗസ്റ്റ് 15 മുതൽ 17 വരെയാണ് ഏറ്റവും കൂടുതൽ മഴ പെയ്തത് .CWC റിപ്പോർട്ട് അനുസരിച്ച് പെരിയാർ , പമ്പ , മണിമല , മീനച്ചിൽ അച്ചൻകോവിൽ എന്നിവ കുട്ടനാട്,ചാലക്കുടി പുഴകളിലേക്കും ഭാരത പുഴ , കബനി നദികളിലേക്കുമാണ് ഒഴുകി ചേർന്നത് . പ്രളയ ദുരന്തം ഏറ്റവും കൂടുതൽ എറ്റു വാങ്ങിയത് കായലോരങ്ങളും താണ പ്രദേശങ്ങളുമായിരുന്നു. ഓഗസ്റ്റ് 8 നും 9 നും മലമ്പുഴ ഡാമിലേക്ക് ഒഴുകിയെത്തിയത് 97 MCM വെള്ളമായിരുന്നു. ഡാമിൽ നിന്ന് പുറത്തു വിട്ടത് 48 MCM ആയിരുന്നു. അതുകൊണ്ടുതന്നെ താണ പ്രദേശങ്ങളിൽ പോലും വെള്ളം കയറുന്നത് ഏറെ കുറെ നിയന്ത്രണാതീതമായിരുന്നു എന്ന് പറയാം. എന്നാൽ ഓഗസ്റ്റ് 15-17 വരെ 53 MCM വെള്ളം ഡാമിൽഒഴുകി എത്തിയപ്പോൾ പുറത്തുവിട്ടത് 66 MCM ആയിരുന്നു. ഡാമിലേക്ക് ഒഴുകി എത്തിയതിലും 13 MCM കൂടുതൽ .ഇതാണ് പാലക്കാടും പരിസരങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണമായത് മണ്ണിടിച്ചിലിനു കാരണമായത് നദീ തടങ്ങളിലെ മണ്ണ് കുതിർന്നതും അശാസ്ത്രീയമായ റോഡ് നിർമ്മാണവും വീടുകൾ ഉണ്ടാക്കിയതും ആണ് . മനുഷ്യന്റെ ഇടപെടൽമൂലം മലഞ്ചെരിവുകളിലെ ജൈവപ്രകൃതിക്കുണ്ടാകുന്ന അസന്തുലിതാവസ്ഥയും ഒരു പ്രധാന ആണ്. എന്നിരുന്നാലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല എന്നത് നദീ തടങ്ങളുടെ ഉറപ്പിനെയാണ് കാണിക്കുന്നത് തീരങ്ങളോട് ചേർന്ന് കിടക്കുന്ന കായലോരങ്ങളാണ് ഏറ്റവും കൂടുതൽ പ്രളയ ദുരന്തം അനുഭവിച്ചത് . സാധാരണ വെള്ളം കയറാറില്ലാത്ത പ്രദേശങ്ങളിൽ പോലും വെള്ളം നിറഞ്ഞു.അതിശക്തമായ മഴയിൽ പ്രകൃതി ദത്ത അഴികളും പൊഴിയുമെല്ലാം വെള്ളം നിറഞ്ഞു .തണ്ണിര്‍ മുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും മണൽ നിറഞ്ഞു കിടന്നതും വെള്ളം ഒഴുകി പോകാൻ തടസ്സമായി .കടലിലേക്ക് ഒഴുകി പോകാതെ കിട്ടുന്നതെല്ലാം താണ പ്രദേശങ്ങളിലേക്ക് ഒഴുകി. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണം ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ തന്നെയാണ് . കുട്ടനാട് നിന്ന് പുറത്തേക്ക് വെള്ളമൊഴുകി പോകേണ്ട മാര്‍ഗങ്ങളെല്ലാം അടഞ്ഞ് കിടന്നു . കനാലുകളിലെ അശാസ്ത്രീയമായ മണലൂറ്റും കാലാകാലങ്ങളിൽ വൃത്തിയാക്കാത്തതും സ്ഥിതി പരിതാപകരമാക്കി. ഇടുക്കി , മുല്ലപെരിയാർ , പറമ്പിക്കുളം കാക്കി ഡാമുകളും പെരിയാർ , , ചാലക്കുടി പമ്പ നദികളും നല്ലരീതിയിൽ പരിപാലിച്ചിരുന്നെങ്കിൽ കേരളം ഈ ദുരവസ്ഥക്ക് സാക്ഷിയാകേണ്ടി വരുമായിരുന്നില്ല. ,വൈദ്യുതി ഉൽപ്പാദനം ,ജലസേചനം എന്നിവയ്ക്ക് ഡാമുകൾ ആവശ്യമാണ് . പക്ഷെ അത്യാവശ്യ ഘട്ടങ്ങളിൽ കണക്കിൽ കൂടുതൽ വെള്ളം ഒഴുകി എത്തുമ്പോൾ അത് സംഭരിക്കാനുള്ള ശേഷി കൂടി ഡാമുകൾക്ക് ഉണ്ടെന്നു ഉറപ്പു വരു ത്തേണ്ടതുണ്ട്. അത് പോലെ കടുത്ത വേനൽ വരുമ്പോൾ പ്രകൃതിയുടെ സംരക്ഷണത്തിനും ഡാമിലെ വെള്ളം കൂടിയേ തീരു. ഡാമുകളിലെ നിയന്ത്രിത സംഭരണ ശേഷിക്കപ്പുറം വെള്ളം നിറയരുതെന്നത് ശരിതന്നെ. എന്നാൽ ഡാമിൽ നിൻ നു ഒഴുക്കി വിടുന്ന വെള്ളം സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. നിയന്ത്രിത അളവിൽ വെള്ളം പുറത്തുവിടേണ്ടത് ആവശ്യമാണ്. റിസെർവോയറിന്റെ സംഭരണശേഷി കൂട്ടുന്നത് വെള്ളപ്പൊക്ക സാധ്യത കുറയ്ക്കും. വെള്ളപ്പൊക്കം തടയാനും നഗരങ്ങളെ സംരക്ഷിക്കാനും പുതിയതായി സ്ഥലം കണ്ടെത്താനുമായി നദികളെ ഭിത്തി കെട്ടി ഒതുക്കുന്നതും വെള്ളപ്പൊക്ക സാധ്യത കുറക്കാൻ സഹായിക്കും കനത്തമഴയും ഡാമുകളുടെ സംഭരണ ശേഷിക്കുറവും ശരിയായ രീതിയിലുള്ള സംരക്ഷണവും ആസൂത്രണവും ഇല്ലാത്തതും ആണ് കഴിഞ്ഞ പ്രളയ ദുരന്തത്തിന് പ്രധാന കാരണം