വത്സൻ തില്ലങ്കേരി മുൻകൂർ ജാമ്യാപേക്ഷ നൽകി ,അറസ്റ്റ് ഉടൻ നടന്നേക്കുമെന്നു സൂചന
ആർ ആർ എസ് നേതാവ് വത്സൻ തില്ലങ്കേരിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന . വത്സൻ തില്ലങ്കേരിക്ക് എതിരായി എത്ര കേസുകൾ ഏതെല്ലാം പോലീസ് സ്റ്റേഷനുകളിൽ ഉണ്ടെന്നു പത്തനം തിട്ട എസ് പി മറ്റ് പോലീസ് സ്റേഷനുകളിലേക്ക് വിളിച്ചു ചോദിച്ചതായി അറിയുന്നു. ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നതിന്റെ സൂചനയാണിത്.
ഇതിനിടെ ശബരിമല കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാട്ടി
വത്സൻ തില്ലങ്കേരി തലശേരി പ്രിൻസിപ്പൽ ജില്ലാസെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി കഴിഞ്ഞു. ഇതിൽ വാദത്തിനും പൊലീസ് റിപ്പോർട്ടിനുമായി ഹരജി പത്താം തീയ്യതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
പ്രിൻസിപ്പൽ ജില്ലാസെഷൻസ് കോടതിയിൽ നിന്ന് ജാമ്യം കിട്ടിയില്ലെങ്കിൽ തില്ലങ്കേരി ചൊവ്വാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കും എന്നാണ് അറിയുന്നത്
ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശിയായ ലളിതയെ സംഘപരിവാറിന്റെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റിനു സാധ്യത .
വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. ‘അടിച്ചു കൊല്ലെടാ അവളെ’യെന്ന് ആക്രോശിച്ചെത്തിയ അക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്. അതിനിടെ അക്രമികള്‍ ലളിതയെ ഉന്തുകയും തള്ളുകയും ചെയ്തു.
ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തി പതിനെട്ടാം പടിക്ക് മുകളില്‍ കയറിനിന്ന് അക്രമി സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അഭിസാരികയെന്ന് വിളിച്ചായിരുന്നു തന്നെ അക്രമിച്ചതെന്ന് ലളിത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘അക്രമികള്‍ പമ്പയില്‍ തന്റെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്നിധാനത്തെ അക്രമം. വലിയ നടപ്പന്തലിലെത്തിയപ്പോള്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. ശരണം വിളിയുമായാണ് അക്രമികള്‍ എത്തിയത്. ഇവര്‍ പ്രത്യേക രീതിയില്‍ കൈക്കൊട്ടി ശരണം വിളിച്ചതോടെ ആയിരത്തോളം ആളുകള്‍ ഓടിക്കൂടി.
ബോധപൂർവമല്ലാത്ത നരഹത്യാശ്രമം (308), മാനഭംഗപ്പെടുത്തൽ ശ്രമം (354), തടഞ്ഞുവയ‌്ക്കൽ (341) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
പടയൻകുടി വത്സനും ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുമെതിരെ ഗൂഢാലോചനകുറ്റമാണ് ചുമത്തിയത്. ഇതിനെ തുടർന്ന് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. എന്നാൽ വത്സൻ തില്ലങ്കേരി ഒളിവിലായിരുന്നെന്നു പറയപ്പെടുന്നു.
ശബരിമല വിഷയത്തിൽ കെ സുരേന്ദ്രനെ മാത്രം അറസ്റ്റ് ചെയ്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സമാനമായ കേസുകൾ മറ്റ് നേതാക്കൾക്കും ഉണ്ടല്ലോ,എന്ത് കൊണ്ടാണ് സുരേന്ദ്രനെ മാത്രം അറസ്റ്റു ചെയ്തത്‍ എന്ന് സുരേന്ദ്രന്റെ ജാമ്യഅപേക്ഷ പരിഗണിക്കുമ്പോൾ കോടതി ചോദിച്ചിരുന്നു .
https://www.facebook.com/Malayalivartha