അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കാം; എന്നാൽ ആരുടെയും ചട്ടുകമാകാന്‍ എന്‍.എസ്.എസില്ല; സർക്കാരിന്റേത് ശബരിമലയിലെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഇല്ലാതാക്കാനുള്ള ലക്ഷ്യമെന്ന് ജി. സുകുമാരന്‍ നായര്‍
സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. വനിതാ മതിലിന് എല്ലാ പിന്തുണയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതിന് പിന്നില്‍ ശബരിമലയിലെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഇല്ലാതാക്കാനുള്ള ലക്ഷ്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പെരുന്നയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കുമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ വിശ്വാസികള്‍ ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വിശദമാക്കി. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കാം. എന്നാൽ ആരുടെയും ചട്ടുകമാകാന്‍ എന്‍.എസ്.എസില്ലെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. നവോത്ഥാനം വേണമെന്ന് തന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. ദുരാചാരങ്ങള്‍ എല്ലാം ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ എന്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം വിശ്വാസമാണ് വലുത്.
വനിതാ മതിലില്‍ ജീവനക്കാരെല്ലാം നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയാണോ നവേത്ഥാനം ഉണ്ടാക്കേണ്ടത്. ഇത് ദാര്‍ഷ്‌ട്യമാണ്. മുഖ്യമന്ത്രിയില്‍ നിന്നാണ് ധാര്‍ഷ്‌ട്യം വരുന്നത് എന്ന് തന്നെയാണ് കണക്കാക്കേണ്ടത്. അദ്ദേഹം ഇപ്പോഴല്ലേ മുഖ്യമന്ത്രിയായത്. സംസ്ഥാനത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ ജനങ്ങളുടെ എല്ലാം കാര്യങ്ങളും നോക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. എന്നാല്‍ അങ്ങനെയല്ല അദ്ദേഹം പെരുമാറുന്നത്. സര്‍ക്കാരുമായി ശബരിമല വിഷയത്തിലല്ലാതെ മറ്റൊരു കാര്യത്തിലും എന്‍.എസ്.എസിന് അഭിപ്രായവ്യത്യാസമില്ല. ഇവിടെ ചിലരൊക്കെ പറയുന്നത് സര്‍ക്കാര്‍ എന്‍.എസ്.എസിന് വേണ്ടി എന്തൊക്കെയോ ചെയ്‌തെന്നാണ്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്‌തതില്‍ കൂടുതലൊന്നും ഇപ്പോഴുള്ളവര്‍ ചെയ്‌തിട്ടില്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ഇനിയും ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ വിശ്വാസികള്‍ക്കൊപ്പം കേന്ദ്രത്തെ സമീപിക്കാനാണ് എന്‍.എസ്.എസ് ഉദ്ദേശിക്കുന്നത് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha