ശബരിമല വിഷയത്തിൽ തിരുവനന്തപുരം , സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരാമനുഷ്ടിച്ച ബിജെപിയുടെ മുതിർന്ന നേതാവ് സികെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി; പത്മനാഭനു പകരം ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ
ശബരിമല വിഷയത്തിൽ തിരുവന്തപുരം , സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരാമനുഷ്ടിച്ച ബിജെപിയുടെ മുതിർന്ന നേതാവ് സികെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം പത്തുദിവസമായി നിരാഹാര സമരം ചെയ്യുകയായിരുന്നു. സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. പത്മനാഭനു പകരം ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാക്യഷ്ണനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സി.കെ പദ്മനാഭന്‍ നിരാഹാര സമരം ആരംഭിച്ചത്. സി.കെ.പിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും സമരം തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha