ശബരിമലയിൽ നാഥനും നമ്പിയുമില്ല; യുവതികളെ ചെറുത്തത് യഥാർത്ഥ ഭകതജനങ്ങൾ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡല മകര വിലക്ക് കാലത്ത് പൊലീസിന് മേൽ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ല. ഇന്നലെയും ഇന്നുമായി സന്നിധാനത്ത് നടന്ന നാടകങ്ങൾ അപമാനകരം. വിഷയത്തിൽ സർക്കാർ ഡബിൾ റോൾ കളിക്കുകയാണ് , മണ്ഡല പൂജയ്ക്കു വേണ്ടി ഒരുനക്കങ്ങൾ നടക്കുന്നതിനിടെ എന്തിനാണ് ഇങ്ങനെ ഒരു പ്രശ്നമുണ്ടാക്കുന്നേ എന്ന് അദ്ദേഹം ചോദിച്ചു .
ഭക്ത ജനങ്ങളുടെ വികാരങ്ങളെ പൂർണമായി അവഗണിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇന്നലത്തെ അനുഭവത്തിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല. ഇന്ന് വീണ്ടും യുവതികളുമായി പോകാനുള്ള തീരുമാനത്തെ ചെറുത്തത് ഭക്ത ജനങ്ങളാണ്. ശബരിമലയിലെ സുരക്ഷാ ചുമതലയെപ്പറ്റി മന്ത്രിയും നിരീക്ഷണ സമിതിയും പരസ്‌പരം പഴിചാരുകയാണ്.
നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാനിപ്പോൾ ശബരിമലയിൽ.ഇത് കേരളത്തിന് മൊത്തത്തിൽ അപമാനകരമാണ്.ഭക്തജനങ്ങളുടെ വികാരത്തെ ഹനിക്കുന്ന നടപടി ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല. ശാന്തവും സമാധാനവുമായി ശബരിമല തീർത്ഥാടനം നടത്താനുള്ള വഴികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് സാവകാശ ഹർജിയുമായി പോയതോടെ ശബരിമലയിലെ യുവതീപ്രവേശനം അടഞ്ഞ അദ്ധ്യായമായി മാറിയിരിക്കുകയാണ്. ഭക്തജനങ്ങളുടെ എതിർപ്പ് നേരിടുന്ന മുൻ അനുഭവങ്ങൾ ഉള്ളപ്പോൾ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരാൻ പാടില്ലായിരുന്നു. ശബരിമലയിൽ പ്രതിഷേധിച്ചത് യഥാർത്ഥ ഭക്തന്മാരാണെന്നും അദ്ദേഹം ആവർത്തിച്ചു. ശബരിമലയിലെ തീർത്ഥാടനത്തെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഇതിൽ നിന്നും സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha