മുംബൈയിലെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാല് വയോധികരടക്കം അഞ്ചു പേര്‍ വെന്തു മരിച്ചു
ചെമ്പൂരിലെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് വയോധികരടക്കം അഞ്ചുപേര്‍ വെന്തുമരിച്ചു. സര്‍ഗം സൊസൈറ്റിയുടെ 35ാം നമ്പര്‍ ബി വിങ് കെട്ടിടത്തിന്റെ 10ാം നിലയിലാണ് വൈകീട്ട് 7.50ഓടെ തീ പടര്‍ന്നത്. പരിക്കേറ്റ അഞ്ചുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മറ്റൊരു താമസക്കാരനും അഗ്‌നിശമന സേനാംഗവും പരിക്കേറ്റ് ആശുപത്രിയിലാണ്. സുനിത ജോഷി (72), ബാലചന്ദ്ര ജോഷി (72), സുമന്‍ ശ്രീനിവാസ് ജോഷി (83), സരള സുരേഷ് ഗാംഗര്‍ (52), ലക്ഷ്മി ബെന്‍ പ്രേംജി ഗാംഗര്‍ (83) എന്നിവരാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു.
എന്നാല്‍, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുംബൈ ഫയര്‍ ബ്രിഗേഡ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. അഞ്ച് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ മുംബൈയില്‍ നടന്ന നാലാമത്തെ വലിയ തീപിടിത്തമാണിത്. ഈ മാസം 17ന് മുംബൈ അന്ധേരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ അഗ്‌നിബാധയില്‍ 10 പേര്‍ മരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha