ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് പോലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ ഒരാള്‍ കൂടി അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് പോലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതികളില്‍ ഒരാളായ കാലുവയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ബുലന്ദ്ഷഹറിന് സമീപമുള്ള ഗ്രാമത്തില്‍ നിന്നായിരുന്നു അറസ്‌റ്റെന്ന് എസ്എസ്പി പ്രഭാകര്‍ ചൗധരി പറഞ്ഞു. കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ വെടിയേല്‍ക്കും മുന്‍പ് ക്രൂരമര്‍ദനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു.
ഇന്‍സ്‌പെക്ടറെ വെടിവച്ച ഡല്‍ഹിയിലെ ഓല ടാക്‌സി െ്രെഡവറായ പ്രശാന്ത് നാഥ് എന്നയാള്‍ പിടിയിലായപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍നിവര്‍ത്തിയത്. സുബോധ്കുമാറിനെ അക്രമികള്‍ മഴു, കല്ല്, വടികള്‍ എന്നിവ കൊണ്ടാണ് ആക്രമിച്ചത്. ഇന്‍സ്‌പെക്ടറുടെ തലയ്ക്ക് മഴു കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത് കാലുവയാണെന്ന് പോലീസ് പറഞ്ഞു. ഇതിനു ശേഷമാണ് ഇന്‍സ്‌പെക്ടറിന്റെ തന്നെ തോക്കുകൊണ്ടു വെടിവച്ചു കൊന്നത്.
"
https://www.facebook.com/Malayalivartha