കേന്ദ്രസര്‍ക്കാര്‍ ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ് , ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു
കേന്ദ്രസര്‍ക്കാര്‍ ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് വിവരം ചോര്‍ത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ആദായനികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തിയെന്നും. ഭവനവായ്പയുടെ ആദായ നികുതിയിളവ് രണ്ടരലക്ഷമാക്കിയെന്നും കാര്‍ഷിക വായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുമെന്നും അടക്കമുള്ള പ്രധാനപദ്ധതികളാണ് ചോര്‍ന്നത്. രണ്ടരലക്ഷം വരെയുള്ള കാര്‍ഷിക വായ്പയ്ക്ക് ഇളവ്. കാര്‍ഷിക ക്ഷേമപദ്ധതിക്ക് 54,000 കോടി. തൊഴിസുറപ്പിന് 60,000 കോടി. സ്റ്റാര്‍ട്ടപ്പുകളെ സര്‍വ്വീസ് ടാക്‌സില്‍ നിന്ന് ഒഴിവാക്കും. ഇത്തരത്തിലുള്ള പ്രധാന പ്രഖ്യാപനങ്ങളാണ് മനീഷ് തിവാരിയുടെ ട്വീറ്റിലുള്ളത്.
ആയൂഷ് മാന്‍ പദ്ധതിക്ക് 74,000 കോടിയും ആരോഗ്യ രംഗത്ത് 53,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രീയ ബജറ്റായിരിക്കുമെന്ന് ഉറപ്പാണ്. അതേസമയം തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം പൊതുബജറ്റിന്റെ സ്വഭാവമുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുക എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അടുത്ത രണ്ടരമാസത്തേക്കാണ് ഈ ബജറ്റിന്റെ കാലാവധി. പിന്നീടുള്ള പത്തരമാസത്തേക്കുള്ള ബജറ്റ് പുതുതായി വരുന്ന സര്‍ക്കാര്‍ അവതരിപ്പിക്കും. അതിനാല്‍ ജനപ്രീയ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികില്‍സയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പോയതോടെയാണ് മോദി സര്‍്ക്കാരിന്റെ അവസാനത്തെ ബജറ്റ് റെയില്‍വേ മന്ത്രിയായ പിയൂഷ് ഗോയല്‍ അവതരിപ്പിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന പിയൂഷ് ഗോയല്‍ പിന്നീട് ബി.ജെ.പിയുടെ ധനകാര്യമാനേജ്‌മെന്റ് മേധാവിയായി. ഇപ്പോള്‍ രാജ്യത്തിന്റെ ധനമാനേജ്‌മെന്റും കൈകാര്യം ചെയ്യുന്നു. കര്‍ഷകരെ ശാക്തീകരിക്കാനുള്ള ബജറ്റാകുമെന്ന് കൃഷി മന്ത്രി രാധാമോഹന്‍സിംഗ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ഇടക്കാല ബജറ്റാണെങ്കിലും ചോര്‍ന്നത് അതീവഗൗരവതരമാണെന്നും കോണ്‍ഗ്രസും സി.പി.എമ്മും ആരോപിച്ചു.
അതേസമയം ബജറ്റിന് മുമ്പ് സാമ്പത്തികസര്‍വ്വേ പുറത്ത് വിടുന്ന പതിവ് കേന്ദ്രസര്‍ക്കാര്‍ ഇത്തവണ അട്ടിമറിച്ചു. സര്‍വ്വേ പുറത്ത് വിട്ടാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലാണെന്നും തൊഴില്‍ ഇല്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണെന്നും ഉള്ള വിവരങ്ങള്‍ പുറത്ത് വരുമെന്ന് കോണ്‍ഗ്രസ് എം.പി ആന്റോആന്റണി പറഞ്ഞു. പൊതുബജറ്റിന് മുമ്പ് റെയില്‍വേ ബജറ്റും അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് റെയില്‍വേ ബജറ്റ് എടുത്ത് കളഞ്ഞത്. ജനപ്രീയപദ്ധതികളുമായി ബജറ്റ് അവതരിപ്പിച്ചാല്‍ കോണ്‍ഗ്രസ് പ്രതിഷേധം ഉണ്ടാക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് പ്രധാനവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha