പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് പോസ്കോ തലശ്ശേരി പോസ്കോ കോടതി; ഫാ. റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവെച്ചു; തെളിവുകളുടെ അഭാവത്തിൽ കേസിലെ മറ്റു ആറ് പ്രതികളെ കോടതി വെറുതെ വിട്ടു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് പോസ്കോ തലശ്ശേരി പോസ്കോ കോടതി കണ്ടെത്തി.ഫാ. റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവെച്ചു എന്നാൽ കേസിലെ മറ്റു 6 പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോടതി 6 പ്രതികളെയും കോടതി വെറുതെ വിട്ടത്.
പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും വയനാട്ടിലെ കേന്ദ്രത്തിലേക്കു ഒളിപ്പിക്കാനും ശ്രമിച്ച നെല്ലിയാനി വീട്ടിൽ തങ്കമ്മ എന്ന അന്നമ്മ (56), സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ അനീറ്റ, സിസ്റ്റർ ഒഫീലിയ മാത്യു, വയനാട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം, മുൻ അംഗം സിസ്റ്റർ ബെറ്റി ജോസഫ് എന്നിരെയാണ് കോടതി വെറുതെ വിട്ടത് . അതേസമയം ,പ്രതികളെ വിട്ടയച്ചതിന് സർക്കാർ കോടതിയെ സമീപിച്ചേക്കും .
വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.പെൺകുട്ടിയുടെ പ്രായം അറിഞ്ഞിരുന്നില്ലെന്ന വാദമാണ് ചില പ്രതികൾ ഉയർത്തിയത്.
കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണു പെൺകുട്ടി പ്രസവിച്ചത്. ആശുപത്രിയിൽ കുട്ടിയെ ചികിൽസിച്ച ഡോക്ടർമാരും ആശുപത്രി അഡ്‌മിനിസ്‌ട്രേറ്ററും കേസിൽ പ്രതികളായിരുന്നുവെങ്കിലും ഇവർ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.
എന്നാൽ മറ്റൊരാളാൽ പീഡിപ്പിക്കപ്പെട്ട മകളുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം സ്വന്തം പിതാവ് തന്നെ ഏറ്റെടുക്കാൻ തയ്യാറായ സംഭവമാണ് കണ്ണൂരിലെ കൊട്ടിയൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അജ്ഞാതരായ ചിലർ ചൈൽഡ് ലൈനിന് കൈമാറിയ രഹസ്യവിവരത്തെ തുടർന്നാണ് ഈ സംഭവം പുറത്തുവന്നത് തന്നെ.
സഹോദരനൊപ്പം പള്ളിയിൽ പോയപ്പോൾ ആണ് തന്നെ വടക്കുംചേരി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി പീഡനത്തെ തുടർന്ന് ഗർഭിണിയായെങ്കിലും അത് തിരിച്ചറിയാൻ ഈ പതിനാറുകാരിക്ക് സാധിച്ചിരുന്നില്ല. ഒടുവിൽ ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലാണ് ഈ വിവരം മാതാപിതാക്കൾ അറിയുന്നത്.
ഇത് ചോദ്യം ചെയ്ത് തന്റെ മുൻപിലെത്തിയ ദരിദ്രരായ ആ രക്ഷകർത്താകളെ മതത്തിന്റേയും ദൈവത്തിന്റേയും പേരിൽ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും റോബിൻ വടക്കുംചേരി സംഭവം ഒതുക്കുകയായിരുന്നു. പ്രസവാനന്തരം പെൺകുട്ടിയുടേയും കുടുബത്തിന്റേയും മുൻപോട്ടുള്ള ജീവിതത്തിന് വലിയൊരു തുകയും അയാൾ വാഗ്ദാനം ചെയ്തു. എന്നാൽ എല്ലാം പുറത്തെത്തിയതോടെ വടക്കുംചേരി കുടുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha