ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രജനീകാന്തിന്റെ പാര്‍ട്ടിയുമില്ല, അദ്ദേഹം മത്സരിക്കാനുമില്ല, സൂപ്പര്‍താരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രജനീകാന്തിന്റെ പാര്‍ട്ടിയുമില്ല, അദ്ദേഹം മത്സരിക്കാനുമില്ല. സൂപ്പര്‍താരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. താരം മത്സരിക്കുമെന്ന വാര്‍ത്തകള്‍ ശക്തമായിരിക്കുന്നതിനിടെയാണ് വാര്‍ത്താക്കുറുപ്പിറക്കി നിലപാട് വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അതിനായി തന്റെ മക്കള്‍ മണ്‍ട്രം പ്രവര്‍ത്തിക്കുമെന്നും പറയുന്നു. അതേസമയം ബി.ജെ.പി ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കില്ലെന്നും അറിയിച്ചു. ഇതോടെ രജനിനെ കൂടെ കൂട്ടാന്‍ നടന്ന നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും തിരിച്ചടിയായി. തമിഴ്‌നാട്ടിലെ ജനകീയപ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കുകയാണ് പാര്‍ട്ടിയിപ്പോള്‍.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ''ഇത്തവണ മത്സരിക്കാനില്ല, ഒരു പാര്‍ട്ടിയും പ്രചാരണത്തിനായി എന്റെ ചിത്രമോ, എന്റെ സംഘടനയുടെ ലോഗോയോ ഉപയോഗിക്കാന്‍ പാടില്ല'' വാര്‍ത്താക്കുറിപ്പില്‍ രജനീകാന്ത് വ്യക്തമാക്കി. ലോക്‌സഭാ ഇലക്ഷനില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു. ബി.ജെ.പിക്കൊപ്പം നിന്നാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എങ്ങും തൊടാത്തനിലപാട് സ്റ്റൈല്‍ മന്നന്‍ സ്വീകരിച്ചതെന്ന് അറിയുന്നു. കരുണാനിധിയും ജയലളിതയും മരിച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിന് ശക്തമായ നേതൃത്വം ഇല്ലാതായിരിക്കുകയാണ്. ജയലളിതയും കരുണാനിധിയും മാസ് നേതാക്കളായിരുന്നു. ആ നിരയിലേക്ക് വരാന്‍ രജനീകാന്തിന് കഴിയുമെന്നാണ് കമലാഹാസന്റെ ചേട്ടന്‍ ചാരുഹാസന്‍ കഴിഞ്ഞദിവസം ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞത്.
ജല ദൗര്‍ലഭ്യം രൂക്ഷമായ തമിഴ്‌നാട്ടില്‍ കാവേരി, മുല്ലപ്പെരിയാര്‍ പ്രശ്‌നം തീര്‍ക്കുകയാണ് ആദ്യം വേണ്ടതെന്നെന്നും താരം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ആരാണ് തയ്യാറാകുന്നതെന്ന് മനസിലാക്കി അവര്‍ക്ക് വേണം വോട്ട് ചെയ്യാനെന്നും താരം ആഹ്വാനം ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയുണ്ട്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ചതോടെ സിനിമയുടെ തിരക്കുകള്‍ കമലാഹാസന്‍ കുറച്ചിരിക്കുകയാണ്. അതേസമയം താന്‍മത്സരിക്കുമോ എന്ന കാര്യം പ്രവര്‍ത്തകരാണ് തീരുമാനിക്കുന്നതെന്ന് കമലാഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം അറിയിച്ചത്. ആരാധകസംഗമത്തിലായിരുന്നു രജനീകാന്തിന്റെ പ്രഖ്യാപനം. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടിലയ്ക്ക് വോട്ട് ചെയ്യണമെന്ന് രജനീകാന്ത് ആംഗ്യം കാണിച്ചപ്പോള്‍ ജയലളിതയുടെ അണ്ണാ ഡി.എം.കെ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നിരുന്നു. ജയലളിതയും കരുണാനധിയും ഇല്ലാതെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയാണോ എ.ഐ.ഡി.എംകെയാണോ മുന്‍തൂക്കം നേടുക എന്നത് കാത്തിരുന്ന് കാണാം. തിമിഴ്‌നാട്ടിലെങ്ങും ബി.ജെ.പി- മോദി വിരുദ്ധ തരംഗമാണുള്ളത്.
https://www.facebook.com/Malayalivartha