വയനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു
വടനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇരുഗ്രൂപ്പുകളുടെയും നേതാക്കളും കെ.പി.സി.സിയും ഐക്യകണ്‌ഠേനെയാണ് തീരുമാനിച്ചത്. രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന് എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ പരിഗണനയിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. നിലവില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടി.സിദ്ധിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്ന് ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയും വ്യക്തമാക്കിയത്. കെ.പി.സി.സി നേതൃത്വവും ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷനോട് പറഞ്ഞിരുന്നു. രാഹുല്‍ എത്തുന്നതോടെ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസിന് വലിയ മേല്‍ക്കോയ്മയാകും ഉണ്ടാവുക.
വര്‍ഷങ്ങളായി ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളാണ് വയനാട് സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചുകൊണ്ടിരുന്നത്. സിറ്റിംഗ് എം.പിയായിരുന്ന എം.ഐ ഷാനവാസ് മരിച്ചതോടെയാണ് ആ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ഇതോടെ തര്‍ക്കം രൂക്ഷമായി. അങ്ങനെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റിയാണ് ഉമ്മന്‍ചാണ്ടി തന്റെ അനുയായിയും കോഴിക്കോട് ഡി.സി.സി പ്രസിഡന്റുമായ ടി.സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതിനെതിരെ ജില്ലയിലെ ഐ ഗ്രൂപ്പ് രംഗത്തെത്തി. അവര്‍ കോഴിക്കോട് രഹസ്യയോഗം ചേര്‍ന്നു. ഗ്രൂപ്പ് നേതാവായ ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. അതോടെ ഗ്രൂപ്പ് യോഗത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അതിന് പിന്നാലെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ച ഉരുത്തിരിഞ്ഞത്.
രാഹുല്‍ എത്തുന്നതോടെ കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ പതിനെട്ടും പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കെ.പി.സി.സി നേതൃത്വം. യു.പിയിലെ അമേഠിയില്‍ രാഹുലിന്റെ സിറ്റിംഗ് സീറ്റാണ്. അവിടെ എസ്.പിയും ബി.എസ്.പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. രാഹുല്‍ വയനാട്ടിലെത്തുന്നതോടെ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറിമറിയും. രാഹുലിനായി സീറ്റ് ഒഴിഞ്ഞുമാറുക എന്നത് തന്നെ സംബന്ധിച്ച് വലിയ അഭിമാനമാണെന്ന് സിദ്ധിഖും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ അപ്രതീക്ഷിത നീക്കം ഇടത് പക്ഷത്തിനും ബി.ജെ.പിക്കും വലിയ തിരിച്ചടിയാണ് നല്‍കിയത്. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും സീറ്റിനെയും ചൊല്ലി കലഹിച്ചിരുന്ന കോണ്‍ഗ്രസ് വടകരയില്‍ കെ.മുരളീധരനെ കളത്തിലിറക്കിയാണ് മേല്‍ക്കൈനേടിയത്.
അതിന് പിന്നാലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടിയതോടെ കോണ്‍ഗ്രസ് ജനകീയമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വയനാട് മണ്ഡലത്തില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നു എന്നത് രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറും. അതോടെ ദക്ഷിണേന്ത്യ തന്നെ കോണ്‍ഗ്രസിന്റെ കുടക്കീഴിലാകും എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് കേന്ദ്രതെരഞ്ഞെടുപ്പ് സമിതി. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സൂചനകള്‍ പുറത്ത് വന്നപ്പോഴേ ബി.ജെ.പി - ഇടത് ക്യാമ്പുകള്‍ ആശങ്കയിലാണ്. ഇടത്പക്ഷത്തിനാണ് ഇരട്ട ഷോക്കേറ്റത്. കാരണം കെ.മുരളീധരന്റെ വടകരയില്‍ മാസ് എന്‍ട്രിയാണ് നടത്തിയത്. വയനാട്ടില്‍ രാഹുലിന്റേത് കൊലമാസ് എന്‍ട്രിയും.
https://www.facebook.com/Malayalivartha